Advertisment

കാമുകിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ നെഞ്ചുവേദന വന്ന് കുഴഞ്ഞ് വീണു, 60കാരന് ദാരുണാന്ത്യം

New Update

കെനിയ: കാമുകിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ നെഞ്ചുവേദന വന്ന് കുഴഞ്ഞ് വീണയാൾ മരിച്ചു. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മരിച്ച വ്യക്തിക്ക് 60 വയസ്സ് പ്രായമുണ്ടായിരുന്നു.

Advertisment

publive-image

കെനിയയിലെ മോംബാസ കൗണ്ടിയിലാണ് സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റീഫൻ കരുക്കി എന്ന ബിസിനെസ്സുകാരനാണ് മരിച്ചത്. തന്റെ കാമുകിയുമായി സമയം ചിലവഴിക്കാൻ അവരുടെ വീട്ടിൽ എത്തിയതാണദ്ദേഹം. തന്നെ സന്ദർശിച്ച ശേഷം തിരികെ സ്വന്തം വീട്ടിൽ മടങ്ങി പോകാറാണ് പതിവ് എന്ന് യുവതി പറഞ്ഞു.

ഒരു വർഷമായി ഡേറ്റിങ്ങിലാണ്. പലപ്പോഴും 'നല്ല സമയം' ചിലവിടാൻ അദ്ദേഹം തന്റെയരികിൽ എത്താറുണ്ട്. ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടിയാണ് അദ്ദേഹം വീട്ടിൽ എത്തിയത്. തന്നെ കിടപ്പറയിലേക്ക് പറഞ്ഞുവിട്ട ശേഷം ടോയിലെറ്റിൽ പോയി മടങ്ങിയതാണദ്ദേഹം.

എന്നാൽ ലൈംഗിക ബന്ധത്തിനിടെ നെഞ്ചുവേദന വന്ന അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. അയൽക്കാരുടെ സഹായത്തോടെയാണ് യുവതി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. മൃതശരീരം പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

heart attack
Advertisment