Advertisment

സൗദിയില്‍ മരണനിരക്ക് വര്‍ദ്ധിക്കുന്നു 24 മണിക്കൂറിനുള്ളില്‍ 22 മരണം , റിയാദില്‍ രോഗവാഹകരുടെ എണ്ണത്തിലും വര്‍ദ്ധനവ്‌

author-image
admin
New Update

publive-imageറിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1618 ഇതോടെ മെയ്‌ 30 വരെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 83,215 ആയി, മരണ നിരക്ക് ഇന്ന്‍ 22 പേരാണ് മരണത്തിന് കീഴടങ്ങിയത് ഇതോടെ അകെ മരണപെട്ടവര്‍ 480 ആയി ഉയര്‍ന്നു, കോവിഡ് ബാധിതരില്‍ 75 ശതമാനം പുരുഷന്മാരും 25 ശതമാനം സ്ത്രീകളും മാണ് 9 ശതമാനം കുട്ടികള്‍, 88 ശതമാനം മുതിര്‍ന്നവര്‍ ,3 വയസായവരും ആണ് ഇതില്‍ 65 ശതമാനം പ്രവാസികളും 35 ശതമാനം സ്വദേശികളും കോവിഡ് വാഹകരാണെന്ന് ആരോഗ്യമന്ത്രാലയം.

Advertisment

publive-image

ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തില്‍ ആശാവഹമായ കണക്കുകളാണ് പുറത്തുവന്നത് 1870 പേരാണ് രോഗമുക്തി നേടിയത് ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 58,884 ആണ്, 24,160 പേര്‍ ചികിത്സയില്‍ കഴിയുന്നതായും. ആരോഗ്യ മന്ത്രാലയം ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം അറുപത് ലക്ഷം കടന്നു. സൗദി അറേബ്യയില്‍ എട്ട് ലക്ഷം പേര്‍ക്ക് പരിശോധന പൂര്‍ത്തിയായപ്പോള്‍ മെയ്‌ 30 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 83,215 ആണ് 72 ശതമാനം പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയ കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദിയില്‍ 164 പ്രദേശങ്ങളില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട് പതിനാറ് നഗരങ്ങളിലായി 100 മുതല്‍ 7000 പേര്‍ വരെ നിലവില്‍ കോവിഡ്19 ചികിത്സയിലുണ്ട് എണ്ണവും സ്ഥലവും ഇവയാണ് ഖുലൈസ് (136), ഹയില്‍ (177), തബൂക് (235) ദിറിയ (185), ധഹറാന്‍ (300), ഖത്തീഫ് (334), ബുറൈദ (463), ഖോബാര്‍ (601), ജുബൈല്‍ (787), തായിഫ് (716 ),ഹഫൂഫ് (787), ദമ്മാം (1319) ജിദ്ദ (3971 , മദീന (1475) മക്ക (4127) റിയാദ് (6827)

ഇതുവരെ ലോകത്താകമാനം കോവിഡ് രോഗബാധിതരുടെ എണ്ണം അറുപത് ലക്ഷം കടന്നു, ( 6,062,491 ) മരണസംഖ്യ മൂന്നര ലക്ഷം അടുക്കുന്നു, 367,451 )) ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ അമേരിക്കയില്‍ ആണ് പതിനഞ്ചു ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. സ്പെയിന്‍, ബ്രിട്ടന്‍ , ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ രണ്ടര ലക്ഷത്തിലധികമാണ് രോഗബാധിതര്‍. ലോകത്താകമാനം അസുഖം ഭേദമായവര്‍ ഇരുപത്തിമൂന്ന് ലക്ഷം കടന്നു (2,684,990 )

publive-image

Advertisment