Advertisment

മുംബൈയില്‍ നടപ്പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ആറായി: 32 പേർക്ക് പരിക്കേറ്റു.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: സിഎസ്ടി റെയിൽവേ സ്റ്റേഷനു സമീപത്തെ നടപ്പാലം തകർന്നു മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. 5 പേർ സംഭവസ്ഥലത്തു വെച്ചും ഒരാൾ ചികിത്സക്കിടെ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തില്‍ 32 പേർക്ക് പരിക്കേറ്റു.

Advertisment

publive-image

കാൽ നടയാത്രക്കാർ സഞ്ചരിക്കുന്ന പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നു. തകർന്നു വീണ പാലത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന മുഴുവൻ പേരെയും രക്ഷപ്പെടുത്തിയെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. എന്നാല്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അന്ധേരിയിൽ പാലം തകർന്ന് 5 പേർ മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ മുംബൈയിലെ മുഴുവൻ പാലങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്തണമെന്ന് കോൺഗ്രസ് ആവശയപ്പെട്ടു.

Advertisment