Advertisment

മുൻ ബ്ലാസ്‌റ്റേഴ്‌സ് താരം ഡെക്കന്‍ നാസോണിന് ഇംഗ്ലണ്ടിലെ മികച്ച ഗോളിനുള്ള അവാര്‍ഡ്

New Update

publive-image

Advertisment

ഐഎസ്എൽ മൂന്നാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനുവേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവച്ച ഹെയ്തി ദേശീയ താരം ഡെക്കന്‍ നാസോണിന് ഇംഗ്ലണ്ടിലെ ലീഗ് വണിൽ ഫെബ്രുവരിയിലെ മികച്ച ഗോളിനുള്ള അവാർഡ്.

ഓള്‍ഡ് ഹാം അത്‌ലറ്റിക്കിനു വേണ്ടിയാണ് നാസോൺ ഇപ്പോൾ കളിക്കുന്നത്. ഫെബ്രുവരി 10ന് ബെര്‍മിങ്ഹാമിനെതിരെ ആയിരുന്നു നേസന്റെ തകര്‍പ്പന്‍ ഗോള്‍. മികച്ച ഗോളിനുള്ള വോട്ടെടുപ്പിൽ 51 ശതമാനം വോട്ടോടെയാണ് നാസോന്റെ ഗോൾ ആരാധകർ തിരഞ്ഞെടുത്തത്.

ഈ വർഷം ഓള്‍ഡ് ഹാം അത്‌ലറ്റിക്കിൽ ലോൺ അടിസ്ഥാനത്തിലെത്തിയ താരം ടീമിനുവേണ്ടി മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളുകളും നേടി. 2017 യിൽ ബ്ലാസ്റ്റേഴ്സിൽ നിന്ന് കോവെന്ററി സിറ്റിയിൽ എത്തിയ നാസോൺ 21 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും നേടിയിരുന്നു.

futbol ipl isl
Advertisment