Advertisment

മഹാരാഷ്ട്രാ - കര്‍ണാടക അതിര്‍ത്തി മേഖലയില്‍ മറാഠി സംസാരിക്കുന്ന ജനങ്ങള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റണമെന്ന് ഉദ്ധവ് താക്കറെ

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രാ - കര്‍ണാടക അതിര്‍ത്തി മേഖലയില്‍ മറാഠി സംസാരിക്കുന്ന ജനങ്ങള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം പ്രതിപാദിക്കുന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഉദ്ധവ് ഈ ആവശ്യമുന്നയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടു ചെയ്തു.

മറാഠി സംസാരിക്കുന്ന ജനങ്ങളോട് കര്‍ണാടക സര്‍ക്കാര്‍ അതിക്രമം കാട്ടുന്നുവെന്ന് ഉദ്ധവ് ആരോപിച്ചു. വിഷയത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അന്തിമ വിധി വരുംവരെ അതിര്‍ത്തി മേഖലയെ കേന്ദ്രഭരണ പ്രദേശമാക്കി നിലനിര്‍ത്തണമെന്നാണ് ആവശ്യം.

Advertisment