Advertisment

രാജ്യത്ത് പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ കുറവ്; 24 മണിക്കൂറിനിടെ 35,342 പേർക്ക് രോഗം

New Update

publive-image

Advertisment

ഡൽഹി: രാജ്യത്തെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,342 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 38,740 പേർ രോഗമുക്തി നേടി. ഇതുവരെ 3,12,93,062 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ഇതിൽ 3,04,68,079 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,740 പേർ രോഗമുക്തി നേടി. നിലവിൽ 4,05,513 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമുണ്ടായ 483 മരണങ്ങൾ കൊറോണയെ തുടർന്നാണെന്ന് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 4,19,470 പേർക്കാണ് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായത്. വാക്സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 42,34,17,030 വാക്സിൻ ഡോസുകൾ നൽകി.

NEWS
Advertisment