Advertisment

ഡീൻ കുര്യാക്കോസ് എം.പി ചെയർമാനായ ഇടുക്കി കെയർ ഫൗണ്ടേഷൻ വീട് നിർമ്മിച്ചു നൽകി

New Update

വാഴക്കുളം: ഡീൻ കുര്യാക്കോസ് എം.പി ചെയർമാനായിട്ടുള്ള ഇടുക്കി കേയർ ഫൗണ്ടേഷൻറെ നേതൃത്വത്തിൽ ബിൽഡേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ സെൻററിൻറെ സഹായത്തോടെ നിർമ്മിച്ച ആദ്യ വീടിൻറെ താക്കോൽദാനം സിനിമാ താരം സലീം കുമാർ നിർവ്വഹിച്ചു.

Advertisment

publive-image

ഭൂമിയുടെ രേഖകൾ ഇല്ലാത്തതിൻറെ പേരിൽ സർക്കാർ ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാതെ വന്ന മടക്കത്താനം മറയംകോട്ട് ബെന്നിയുടെ കുടുംബത്തിനാണ് എം.പി.യുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകിയത്. ഡീൻ കുര്യാക്കോസ് എം.പി.യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഇടുക്കി കെയർ ഫൗണ്ടേഷൻ മൂവാറ്റുപുഴ കോ.ഓർഡിനേറ്റർ സമീർ കോണിക്കൻ സ്വാഗതം പറഞ്ഞു.

ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡൻറ് ജോയി മാളിയേക്കൽ, മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആൻസി ജോസ്, ജോസ് പെരുംമ്പിള്ളിക്കുന്നേൽ, ടോമി തന്നിട്ടമാക്കൽ, ബിൽഡേഴ്സ് അസോസിയേഷൻ, മൂവാറ്റുപുഴ സെൻറർ, ചെയർമാൻ സാബു ചെറിയാൻ, ട്രഷറർ ഷാജി പി.സി, മുൻ ചെയർമാൻ രാജേഷ് മാത്യു, കമ്മിറ്റി അംഗം, പെലിക്സി കെ.വർഗീസ്, മുൻ സ്റ്റേറ്റ് ചെയർമാൻ പോൾ കൊച്ചുമുട്ടം, ജോർഡി.കെ.എബ്രാഹം എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.

ഇടുക്കി കെയർ ഫൗണ്ടേഷൻ ഭാരവാഹികളായ ജിനു മടേക്കൽ, ലിയോ മൂലേക്കുടി എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെലിൻ ഫ്രാൻസിസ്, രതീഷ് മോഹനൻ, ജോസ് കോട്ടുപ്പിള്ളിൽ എന്നിവർ സന്നിഹിതരായിരുന്നു. സമയബന്ധിതമായി വീട് നിർമ്മാണം പൂർത്തിയാക്കിയ കരാറുകാൻ വർഗീസ് ഇന്നസെൻറിന് സാബു ചെറിയാൻ ഉപഹാരം നൽകി ആദരിച്ചു.

deen kuriyakose
Advertisment