Advertisment

ഡല്‍ഹി സംഘര്‍ഷം: ദീപ്‌ സിദ്ദുവിനും ലാഖ സിദ്ദാനയ്ക്കും എതിരെ പൊലീസ് കേസ്

New Update

ഡല്‍ഹി: ചെങ്കോട്ടയില്‍ അതിക്രമിച്ചു കയറി പതാക ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയ പഞ്ചാബി നടന്‍ ദീപ് സിദ്ദു, മുന്‍ ഗുണ്ടാ നേതാവും ആക്ടിവിസ്റ്റുമായ ലാഖ സിദ്ദാന എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.

Advertisment

publive-image

ദിപ് സിദ്ദുവിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇന്നലെ യോഗേന്ദ്രയാദവ്, രാകേഷ് ടിക്കായത്ത് ഉള്‍പ്പടെ 37 കര്‍ഷക നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ചെങ്കോട്ടയിലെ സംഘര്‍ഷത്തിന് പിന്നാലെ ദിപ് സിദ്ദുവിന്റെ ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ജനാധിപത്യത്തിന്റെ ഭാഗമായാണ് സമരം ചെയ്തതെന്നും ആരുടെയും ഏജന്റായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും ദേശീയ പതാക നീക്കിയിട്ടില്ലെന്നും സിദ്ദു പറഞ്ഞു.

ദിപ് സിദ്ദു ബി.ജെ.പി ഏജന്റാണെന്ന് കര്‍ഷക സംഘടനകള്‍ കുറ്റപ്പെടുത്തി. 2019ല്‍ ബി.ജെ.പി എം.പി സണ്ണി ഡിയോളിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത് സി്ദ്ദുവാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങളും കര്‍ഷക സംഘടനകള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു.

ദീപ് സിദ്ദുവിനൊപ്പം ഉയര്‍ന്നുകേട്ട പേരാണ് ലഖ സിദ്ദാന. ഗുണ്ടാ നേതാവായിരുന്ന ലഖ സിദ്ദാന ഇപ്പോള്‍ സാമൂഹ്യപ്രവര്‍ത്തകനാണ്. പഞ്ചാബില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ സിദ്ദാനയ്ക്കെതിരെ ഉണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് കടത്ത് അടക്കമുളള കേസുകളാണ് ഉളളത്. പലതവണ ജയിലിലും കിടന്നിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സംഘടനളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിക്കിടെയാണ് അക്രമസംഭവങ്ങളുണ്ടായത്. പൊലീസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ വീഥികള്‍ കയ്യേറി. പൊലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.

ഒരു കര്‍ഷകന്‍ കൊല്ലപ്പെടുകയും ചെയ്തു. അതിനിടയിലാണ് ദീപ് സിദ്ദുവിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കുകയും, കര്‍ഷക സംഘടനകളുടെ പതാകകള്‍ ഉയര്‍ത്തുകയും ചെയ്തു. സംഘര്‍ഷത്തിനിടെ ടിക്കറ്റ് കൗണ്ടറടക്കമുളള സൗകര്യങ്ങള്‍ കര്‍ഷകര്‍ അടിച്ചുതകര്‍ത്തിരുന്നു.

red fort deep sidhu
Advertisment