Advertisment

എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ റെഡി ;  ‘ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം ! ; ദീപാ നിശാന്തിന്റെ മറുപടി

New Update

ആലത്തൂര്‍: ആലത്തൂരെ മികച്ച വിജയത്തിന് തനിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പോസ്റ്റിന് മറുപടിയുമായി ദീപാ നിശാന്ത്.

Advertisment

എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ റെഡിയാണെന്നും ‘ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം ! എന്നായിരിക്കും അതെന്നുമായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ്.

publive-image

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗണ്‍സ്‌മെന്റ്??????

‘ ശബരിമലയില്‍ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം… നന്ദി വോട്ടര്‍മാരേ നന്ദി… ‘

ചിരിച്ചുകൊണ്ട് കൈ വീശുന്ന ‘പെങ്ങളൂട്ടി ‘??

പെങ്ങളൂട്ടിയുടെ പേജില്‍ സൈബര്‍ബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമര്‍പ്പണം ! ?? ഹൊ!കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല!????

എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ (തള്ള് ലൈന്‍??)റെഡി!

‘ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം !’

കടന്നു വരൂ… കടന്നു വരൂ…”- ദീപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ദീപാ നിശാന്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് നന്ദിയുണ്ട് ടീച്ചര്‍ എന്നായിരുന്നു രമ്യ ഹരിദാസിന്റെ പേരിലുള്ള പേജില്‍ കുറിച്ചത്. ദീപ നിശാന്തിനെ പരിഹസിച്ചുകൊണ്ടുള്ള ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

Advertisment