Advertisment

മിന്നുന്നതെല്ലാം പൊന്നല്ല !! !

author-image
ദാസനും വിജയനും
Updated On
New Update

publive-image

Advertisment

ലോകം മുഴുവനും ഇപ്പോൾ പടർന്നു പന്തലിച്ചുവരുന്ന വിഭാഗങ്ങളാണ് ഫ്രീമേസനറിയും ഇല്ല്യൂമിനേറ്റിയും . വളരെ കഴിവുകളുള്ള ആളുകളെ കണ്ടെത്തി അവരെ കൂടെക്കൂട്ടുകയും അവരുടെ കഴിവുകളെ പ്രയോജനപ്പെടുത്തുകയും അതല്ലെങ്കിൽ അവരെ വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് എത്തിക്കുകയും അതിലേക്കായി ഒരു പ്രത്യേക ഫീസ് ഈടാക്കുകയും ചെയ്യുന്ന ഒരു വൻ ശ്രുംഖലയാണ് ഇവർ .

ലോകം മൊത്തം വ്യാപിച്ചുകിടക്കുന്ന ഈ വിഭാഗങ്ങളിലേക്ക് എത്തിപ്പെടുക അത്ര നിസ്സാരമായ കാര്യമല്ല , അവരിലെ ഒരു മെമ്പർ പ്രത്യേകമായി ക്ഷണിച്ചാൽ മറ്റുള്ള മെമ്പർമാർ അതിന് ആളും തരവും ഭൂതകാലവും വർത്തമാനകാലവും ഒക്കെ നോക്കി മാത്രമേ ആളെ തിരഞ്ഞെടുക്കുകയുള്ളൂ .

ഇതൊക്കെ ഇപ്പോൾ എഴുതുവാൻ കാരണം കേരളത്തിൽ ഇപ്പോൾ ഇതുപോലൊരു ലോബി പ്രവർത്തിക്കുന്നുണ്ടോ എന്നൊരു സംശയം . വെറുതെ വീട്ടിലിരിക്കുന്നവരെക്കൊണ്ട് കവിതകളും കഥകളും തിരക്കഥകളും ഒക്കെ എഴുതിപ്പിച്ച് സമൂഹത്തിൽ ഒന്നാം നിരയിൽ എത്തിക്കുവാനുള്ള വ്യഗ്രത കാണുമ്പൊൾ പലതരം അജണ്ടകളാണ് ഓർമകളിൽ വരുന്നത് !

publive-image

കാലാകാലങ്ങളിലായി കേരളത്തില്‍ ഇതുപോലെ മോഷണവും കോപ്പിയടിയും അരങ്ങേറുവാൻ തുടങ്ങിയിട്ട്. ദാസനും വിജയനും ആദ്യമായി അഭിനയിച്ച നാടോടിക്കാറ്റ് എന്ന സിനിമയുടെ കഥ എഴുതിയത് സിദ്ധിഖ് ലാൽ ആയിരുന്നു. അവർ അന്നത്തെ സൂപ്പർ തിരക്കഥാകൃത്തായ ശ്രീനിവാസനെ സമീപിച്ചു. ശ്രീനിവാസൻ അവരെ മടക്കി അയച്ചു, ഈ കഥയൊന്നും കേരളത്തിലെ പ്രേക്ഷകന് ഇഷ്ടമാവില്ലെന്നും അവരതിനെ സ്വീകരിക്കില്ലെന്നും പറഞ്ഞു.

ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോൾ നാടോടിക്കാറ്റ് എന്ന പേരിൽ ശ്രീനിവാസൻ ആ കഥയെ സിനിമയാക്കുവാൻ തുടങ്ങിയപ്പോൾ സിദ്ധിഖ് ലാൽമാർ ഫാസിലിനെ സമീപിക്കുകയും, സത്യൻ അന്തിക്കാടിനെ ബന്ധപ്പെടുകയും ചെയ്തു .

സംഭവം കൂടുതൽ വഷളാവാതിരിക്കുവാൻ അഞ്ച് ലക്ഷം രൂപ സമ്മാനമായി നൽകുകയും സിനിമയുടെ ക്രെഡിറ്റിൽ 'സ്റ്റോറി ഐഡിയ - സിദ്ധിഖ് ലാൽ' എന്ന് ഉൾപ്പെടുത്തുകയും ചെയ്തു . പിന്നീട് നാടോടിക്കറ്റിന്റെ മാതൃകയിൽ ഇരുപതോളം സിനിമകൾ മലയാളത്തിൽ ഇറങ്ങുകയും ചെയ്തു .

publive-image

കോപ്പിയടി കണ്ടുപിടിച്ചത് പ്രിയദർശൻ ആണെന്ന് വേണേൽ പറയാം. അദ്ദേഹത്തിന് അത് തുറന്നു പറയുവാനുള്ള വലിയ മനസ്സ് ഉണ്ടായിരുന്നു. പക്ഷെ എം ജി ശ്രീകുമാർ ഒരു സിനിമക്ക് സംഗീതം നൽകി കയ്യോടെ പിടികൂടി. പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല എന്നതും അന്നത്തെ അത്യുഗ്രൻ കോപ്പി തന്നെയായിരുന്നു .

പിന്നീട് ആയിരക്കണക്കിന് ഇംഗ്ലീഷ് -കൊറിയൻ -ഇറാനിയൻ ചിത്രങ്ങളാണ് മലയാളത്തിൽ കോപ്പി പേസ്റ്റ് ആക്കിയത് . ന്യു ജനറേഷൻ പടച്ചുവിടുന്ന ഒട്ടുമിക്ക ചിത്രങ്ങളും നൂറു ശതമാനവും കോപ്പിയടി തന്നെയാണ്. പക്ഷെ അതിനെ അവർ അഡാപ്റ്റേഷൻ എന്ന് വിളിക്കുന്നു .

publive-image

കേരളത്തിന്റെ പേര് ഗോഡ്സ് ഔൺ കൺട്രി - എന്നിട്ടതിലും വിവാദം നുരഞ്ഞു പൊന്തിയിരുന്നു . സ്റ്റാർക്ക് കമ്മ്യുണിക്കേഷൻസ് ആയിരുന്നു ഇതിന്റെ ഉപജ്ഞാതാക്കൾ , പക്ഷെ അവിടത്തെ അന്നത്തെ ക്രിയേറ്റിവ് ഡയറക്ട്ർ ആയിരുന്ന തൃപ്രയാർ സ്വദേശി മേനോൻ പറയുന്നു , ഇത് അദ്ദേഹത്തിന്റെ വരികൾ ആണെന്ന് .

പിന്നീട് അന്നത്തെ പ്രശ്നങ്ങൾ കള്ളുംകുപ്പികൾക്കിടയിൽ ഇരുന്നുള്ള ചർച്ചകളിൽ അവസാനിപ്പിക്കുകയിരുന്നു. ''നിങ്ങളില്ലാതെ എനിക്കെന്താഘോഷം', 'വിശ്വാസമല്ലേ എല്ലാം' - ഹിറ്റായി മാറിയ ഈ പരസ്യ വാചകങ്ങളിലും പ്രശ്നങ്ങൾ തത്തി കളിക്കുന്നുണ്ട്.

publive-image

പാലക്കാട്ടുകാരനായ ഒരു പയ്യന്റെ സൃഷ്ടിയാണെന്നാണ് അവൻ പറയുന്നത്, പക്ഷെ അവൻ പണിയെടുത്ത കമ്പനിക്കായി ഉപയോഗിച്ചു എന്ന് മാത്രം. പക്ഷെ കമ്പനി അത് കമ്പനിയുടെ പേരിൽ അടിച്ചേൽപ്പിച്ചു . അതെ പയ്യന്റെ മറ്റൊരു വരികളാണ് '' ചരിത്രം വഴി മാറും ചിലർ വരുമ്പോൾ ''

തൃശൂരിൽ പിടിക്കപ്പെട്ട ഐപിഎസ് ഓഫിസറുടെ കാര്യവും കോപ്പിയടിയിൽ കുടുങ്ങിപ്പോയതാണ്. ബ്ലൂട്ടൂത് വഴി പരീക്ഷക്ക് കോപ്പിയടിച്ച വിരുതൻ ഇപ്പോൾ എവിടെയാണാവോ ? ഡോക്ടരമാർ മിക്കവരും കോപ്പിയടിക്കാരെന്നാണ് വെപ്പ് . രാഷ്ട്രീയക്കാരിൽ ഇപ്പോഴത്തെ മിക്കവരും ലീഡർ കെ കരുണാകരന്റെ ശൈലി കോപ്പിയടിക്കാന്‍ ശ്രമിക്കുന്നവരാണെന്നാണ് അവരവരുടെ ഭരണ ശൈലികളിൽ നിന്നും മനസ്സിലാക്കുന്നത്.

publive-image

ദീപയടിയാണ് ഇതൊക്കെ എഴുതുവാൻ കാരണമാക്കിയത്. നാമറിയുന്നു നിരവധിയനവധി ആളുകൾ ഇപ്പോൾ ചാനലുകളിലും പത്രങ്ങളിലും സോഷ്യൽ മീഡിയയകളിലും കുറെയധികം ബുദ്ധിപണ്ടാരങ്ങൾ വന്നിരുന്നു ചിലക്കുമ്പോൾ നാം കരുതും എല്ലാം ഒറിജിനൽ ആണെന്ന് .

യൂറോപ്പില്‍ ഇരുന്ന് വീഡിയോയിലൂടെ 'നിങ്ങളറിഞ്ഞോ .. സുഹൃത്തുക്കളെ .. ' എന്നൊക്കെ കുണുങ്ങിപ്പറഞ്ഞു ... എന്തൊക്കെയോ ആകാന്‍ വെമ്പല്‍ കൊണ്ട കിടാവിന്‍റെ കഥ അടുത്തിടെയാണ് പുറം ലോകം അറിഞ്ഞത് . കോപ്പിയടിക്ക് പിടിച്ചപ്പോള്‍ കരഞ്ഞ് കാലുപിടിച്ചാണ് കക്ഷി തലയൂരിയത്‌. അതും കൂലിയെഴുത്തായിരുന്നത്രെ.

ഇപ്പോഴല്ലേ എല്ലാം മനസ്സിലാകുന്നത്. കോപ്പിയടിക്ക് വരെ കൂലിക്കു ആളെവെച്ചുള്ള ദീപയടികൾ, കേരളവർമ്മയിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ ഇനി എങ്ങനെയാണാവോ അവർ അവതരിക്കുവാൻ പോകുന്നത് ? കുമ്മനടിക്കാരുടെ ശല്യവും സഹിച്ചുകൊണ്ടുള്ള അവരുടെ ഇനിയുള്ള സാംസ്കാരിക ജീവിതം ദുസ്സഹം തന്നെ !

ലാലേട്ടനുവേണ്ടി എഴുതുന്നവരുണ്ട്, കക്ഷി മനോരമയിലെ പ്രമുഖനായ അവരോടൊക്കെ അഭിപ്രായം ചോദിച്ചിട്ടാകാം ഇനിയുള്ള കാര്യങ്ങൾ ...

ഇനിയുള്ള ജീവിതം കോപ്പിയടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്,

നാടോടിക്കാറ്റിലെ ആദ്യ കോപ്പിയടിക്കാരായ ദാസനും വിജയനും

dasanum vijayanum
Advertisment