Advertisment

ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കി ;മുനമ്പം മനുഷ്യക്കടത്ത് വിഷയത്തില്‍ കസ്റ്റഡിയിലായ ദീപകിന്റെ മൊഴി പുറത്ത്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ഡല്‍ഹി: മുനമ്പം മനുഷ്യക്കടത്ത് വിഷയത്തില്‍ കസ്റ്റഡിയിലായ ദീപകിന്റെ മോഴി പുറത്ത്. ഒരാള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം നല്‍കിയെന്ന് ദീപക് മൊഴി നല്‍കി. ഇരുന്നൂറോളം പേരാണ് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചത്. ദീപകിന്റെ ഭാര്യയും കുഞ്ഞും യാത്ര തിരിച്ച സംഘത്തിലുണ്ട്. ദീപക്, പ്രഭു എന്നിവരെയാണ് പോലീസ് പിടികൂടിയത്. നിലവില്‍ ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലുള്ള ഇവരെ ഇന്ന് കൊച്ചിയിലെത്തിക്കുന്നതായിരിക്കും.

Advertisment

publive-image

മുനമ്പം മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തമിഴ്‌നാട് സ്വദേശികളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബോട്ടുടമ അനില്‍കുമാറും പോലീസിന്റെ കസ്റ്റഡിയിലാണ്. ബോട്ടിനുള്ള പണം നല്‍കിയത് മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തമിഴ്‌നാട് സ്വദേശികളായ ശ്രീകാന്തനും സെല്‍വനുമാണ്. തനിക്കു മാസം ഒരു തുക കമ്മീഷന്‍ ലഭിക്കും എന്ന് പറഞ്ഞാണ് ബോട്ട് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അനില്‍കുമാര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇവരെ കണ്ടെത്താന്‍ പൊലീസ് ശ്രമം ഊര്‍ജിതമാക്കി.

മനുഷ്യക്കടത്തിന് ഉപയോഗിച്ച ദയാമാതാ എന്ന ബോട്ട് വാങ്ങുന്നതിന് ഇടനിലക്കാരായി നിന്ന് നാലുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷം രൂപയാണ് ബോട്ട് വാങ്ങാന്‍ സഹായിച്ചതിന് കമ്മീഷനായി ലഭിച്ചത്. ബോട്ടിനായി ഇന്ധനം നല്‍കിയ മുനമ്പത്തെ പെട്രോള്‍ പമ്പ് ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.

Advertisment