Advertisment

‘വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ?; ദീപികയുടെ ഫോട്ടോഷൂട്ടിന് വിമര്‍ശനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണ്‍ വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോഷൂട്ടിന് കടുത്ത വിമർശനം. ഒരു സ്വകാര്യ മാസികയുടെ ഫോട്ടോഷൂട്ടിനായി ദീപിക പദുക്കോണ്‍ ഗ്ലാമറസ് വേഷം ധരിച്ചത്.

publive-image

‘വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ?, ഫോട്ടോഷൂട്ട് ഒക്കെ കൊള്ളാം പക്ഷേ ഇങ്ങനെ അതിരു വിടരുത് ‘ എന്നൊക്കെ തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ച ചിത്രങ്ങള്‍ക്കു താഴെ വന്നത്. ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ചിത്രങ്ങള്‍ക്കു പോസ് ചെയ്ത ദീപികയെ അപൂര്‍വം ചിലര്‍ പിന്തുണയ്ക്കുകയും ചെയ്തു.

publive-image

വിമര്‍ശകരോട് ദീപിക ഇതുവരെ പ്രതികരിച്ചിട്ടില്ല. നവംബര്‍ 14, 15 തിയതികളില്‍ ഇറ്റലിയിലെ ലേക്ക് കോമ റിസോര്‍ട്ടില്‍ വച്ചായിരുന്നു ദീപികയുടെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹം. വിവാഹവും തുടര്‍ന്ന് നടന്ന വിവാഹസല്‍ക്കാരങ്ങളും വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് പുതിയ വിവാദം.

publive-image

publive-image

Advertisment