Advertisment

പഴയ പ്രണയത്തിന്റെ ഓര്‍മ്മക്കായി കഴുത്തില്‍ പേറിയ ആര്‍കെ ടാറ്റു ദീപിക മായ്ച്ചു കളഞ്ഞു?

author-image
ഫിലിം ഡസ്ക്
Updated On
New Update

Advertisment

മുബൈ: ലോകം മുഴുവന്‍ കൊണ്ടാടിയ ഒന്നായിരുന്നു ദീപിക-രണ്‍വീര്‍ വിവാഹം. കഴിഞ്ഞ 14ന് ഇറ്റലിയില്‍ വച്ചുനടന്ന വിവാഹത്തിന് ശേഷം ഇരുവരുടേതുമായി നിരവധി ഫോട്ടോകളും വിഡിയോകളുമാണ് സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞുനില്‍ക്കുന്നത്. വിവാഹത്തിന്റെയും ബെംഗളൂരുവില്‍ വച്ച നടത്തിയ റിസപ്ഷന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നാല് വര്‍ഷത്തോളം നീണ്ടു നിന്ന പ്രണയത്തിനു ശേഷമാണ് രണ്‍വീര്‍ സിംഗ് ദീപിക പദുക്കോണിനെ സ്വന്തമാക്കിയത്.

വിവാഹവേദിയില്‍ എത്തുന്നതിനു മുന്‍പ് തന്റെ കഴുത്തില്‍ പച്ചകുത്തിയിരുന്നത് ദീപിക മായിച്ചു കളഞ്ഞത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുകയും ചെയ്തു. രണ്‍വീറിനെ പ്രണയിക്കുന്നതിനു മുന്‍പ് യുവതാരം രണ്‍ബീര്‍ കപൂറുമായി താരം പ്രണയത്തിലായിരുന്നു. പഴയ പ്രണയത്തിന്റെ ഓര്‍മ്മ പേറുന്നതിനു വേണ്ടി രണ്‍ബീറിന്റെ പേരിന്റെ ചുരുക്കരൂപമായ ‘ആര്‍കെ’ താരം തന്റെ പിന്‍ കഴുത്തില്‍ പച്ച കുത്തിയത്. എന്നാല്‍ ഇറ്റലിയില്‍ നടന്ന വിവാഹ ചടങ്ങിന്റെയും മുംബൈയിലും ബെംഗളരൂവിലും നടന്ന സല്‍ക്കാര ചടങ്ങുകളിലൊന്നും തന്നെ ആര്‍കെ എന്ന എഴുത്ത് പൂര്‍ണമായും മായിച്ച നിലയിലായിരുന്നു. മുന്‍ കാമുകന്റെ ഓര്‍മ്മ മായിച്ചു താരമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ അതിരു കടക്കുന്നുവെന്ന് ദീപികയുടെ ആരാധകര്‍ അരിശപ്പെടുന്നതും സമൂഹമാധ്യമങ്ങളില്‍ കാണാം.

അമ്മ സമ്മാനിച്ച ഗോള്‍ഡന്‍ നിറത്തിലുളള കാഞ്ചിവരം സാരിയില്‍ അതീവ സുന്ദരിയായാണ് ദീപിക ബെംഗളൂരുവിലെ റിസപ്ഷനില്‍ എത്തിയത്. അമ്മ ഉജാല പദുക്കോണ്‍ സമ്മാനിച്ച സ്വര്‍ണ്ണനിറത്തിലുള്ള പട്ടുസാരി ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. പവിഴം കൊണ്ടുളള അലുക്കുകള്‍ കോര്‍ത്ത് മരതകം പതിപ്പിച്ച വലിയ ചോക്കറും സെന്റര്‍ പാര്‍ട്ട് ബണ്‍ സ്‌റ്റൈലും ദീപികയുടെ സൗന്ദര്യത്തിന് മാറ്റേകി. പാര്‍ട്ടിക്കിടെ എടുത്ത ക്ലാസിക് ഫോട്ടോ ബോളിവുഡില്‍ നിന്നുള്ള പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായുള്ള രണ്ടാമത്തെ വിവാഹ റിസപഷന്‍ നവംബര്‍ 28ന് മുംബൈയില്‍ വച്ച് നടക്കും. തുടര്‍ന്ന് ഡിസംബര്‍ 1ന് ബോളിവുഡിലെ താരങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായുള്ള മൂന്നാമത്തെ റിസപ്ഷനും നടക്കും. ഇറ്റലിയില്‍ വച്ചുനടന്ന ചടങ്ങില്‍ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അതിനാലാണ് മുംബൈയിലും ബെംഗലൂരുവിലും വീണ്ടും വിവാഹ പാര്‍ട്ടികള്‍ നടത്താന്‍ ദീപികരണ്‍വീര്‍ ദമ്പതികള്‍ തീരുമാനിച്ചത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ രാമലീലയില്‍ ആദ്യമായി ഒന്നിച്ച് അഭിനയിച്ച ഇരുവരും ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. പത്മാവതിലാണ് ഇരുവരും ഏറ്റവും ഒടുവില്‍ ഒരുമിച്ചെത്തിയത്.

Advertisment