Advertisment

ദീപിക - രണ്‍വീര്‍ താരവിവാഹം : ദീപിക വാങ്ങിയത് 20 ലക്ഷം രൂപയുടെ താലി ! ഭര്‍ത്താവിനു സമ്മാനിക്കാന്‍ വാങ്ങിയത് 200 ഗ്രാമിന്‍റെ സ്വര്‍ണ്ണമാല

New Update

publive-image

Advertisment

മുംബൈ : ബോളിവുഡ്  താരങ്ങളായ ദീപിക പദുകോണ്‍- രണ്‍വീര്‍ സിങ് താരവിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാഹ അനുബന്ധ വിശേഷങ്ങള്‍ക്കും ക്ഷാമമില്ല.

കഴിഞ്ഞ ദിവസം താലിമാല വാങ്ങാനായി മുംബൈയിലെ ഒരു ജ്വല്ലറിയില്‍ എത്തിയ ദീപിക 20 ലക്ഷം രൂപയുടെ താലിമാലയാണ് വാങ്ങിയതെന്ന് പറയുന്നു.

publive-image

ഏതാണ്ട് ഒരു കോടി രൂപയോളം വിലയുള്ള ആഭരണങ്ങളാണ് വിവാഹത്തിനായി ദീപിക വാങ്ങിയതത്രേ. വരന്‍ രണ്‍വീര്‍ സിങ്ങിനായി 200 ഗ്രാമിന്റെ ഒരു സ്വര്‍ണ്ണ മാലയും ദീപിക ഒരുക്കി വെച്ചിട്ടുണ്ട്.

publive-image

വിവാഹ മുന്നൊരുക്കങ്ങളുടെ ഭാഗമായി, കഴിഞ്ഞ ദിവസം ദീപികയുടെ ബാംഗ്ലൂരിലെ വീട്ടില്‍ നന്തി പൂജ നടന്നിരുന്നു. രണ്‍വീറിന്റെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ്. ബാല്‍ക്കണിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളവസ്ത്രമണിഞ്ഞ് നില്‍ക്കുന്ന രണ്‍വീറിനെയാണ് ചിത്രങ്ങളില്‍ കാണുന്നത്.

publive-image

നവംബര്‍ 14, 15 ദിവസങ്ങളിലാണ് ദീപ് വീര്‍ വിവാഹം നടക്കുക. സിന്ധി-കൊങ്കിണി ആചാരങ്ങള്‍ പ്രകാരമുള്ള വിവാഹച്ചടങ്ങ് 14നാണ്. പരമ്പരാഗതമായ രീതിയിലുള്ള ആചാരങ്ങള്‍ക്കു ശേഷം അന്നുതന്നെ ദീപികയും രണ്‍വീറും ഇറ്റലിയിലേക്ക് പോകും.

publive-image

ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ നവംബര്‍ 15ന് ഔദ്യോഗിക വിവാഹ ചടങ്ങുകള്‍ നടക്കും. ബാംഗ്ലൂരിലും മുംബൈയിലുമായി പ്രൗഢഗംഭീരമായ രണ്ടു റിസപ്ഷനുകളും ഉണ്ടായിരിക്കും.

deepika
Advertisment