‘സാരേ മോദി ചോർ ഹേ ‘ ;‘ എല്ലാ മോദിമാരും കള്ളന്മാരാണെന്ന്‌ രാഹുല്‍ പറഞ്ഞപ്പോള്‍ എല്ലാവരും എന്നോടും ചോദിച്ചു, ഞാനും കള്ളനാണോ എന്ന് : നാണക്കേടു മൂലം രാഹുലിനെതിരെ പരാതി നല്‍കി മറ്റൊരു ‘മോദി’

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, April 16, 2019

ഭോപ്പാൽ: ‘എല്ലാ മോദിമാരും കള്ളന്മാരാണ്'(സാരേ മോദി ചോർ ഹേ) എന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ അപകീർത്തിക്കേസ്. പ്രദീപ് മോദി എന്നയാളാണ് ഭോപ്പാലിലെ കോടതിയിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് കൊടുത്തത്.

രാഹുലിന്റെ പരാമർശം കാരണം താൻ ഒരുപാട് അപമാനം സഹിക്കേണ്ടി വന്നുവെന്നും എല്ലാവരും തന്നോട് താൻ കള്ളനാണോയെന്ന് ചോദിച്ചെന്നും പ്രദീപ് മോദി പറയുന്നു. അപമാനം താങ്ങാൻ വയ്യാതെയാണ് താൻ കേസ് കൊടുക്കാൻ തീരുമാനിച്ചതെന്നും ഇയാൾ പറഞ്ഞു.

ഏപ്രിൽ 13നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്‌ഷ്യം വെച്ചുകൊണ്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഇക്കാര്യം പറയുന്നത്. ‘എനിക്കൊരു കാര്യം ചോദിക്കാനുണ്ട്. എല്ലാ കള്ളന്മാർക്കും പേരിൽ ‘മോദി’ എന്നുള്ളത് എന്ത്‌കൊണ്ടാണ്?

നീരപ് മോദി ആയാലും, ലളിത് മോദി ആയാലും, നരേന്ദ്ര മോദി ആയാലും എല്ലാം അങ്ങനെ തന്നെ. ഇനിയും ഇങ്ങനെ എത്ര മോദിമാർ രംഗത്ത് വരുമെന്ന് പ്രവചിക്കാൻ പറ്റില്ല.’ രാഹുൽ പറഞ്ഞു.

ഈ പരാമർശമാണ് പ്രദീപ് മോദിയുടെ അപമാനത്തിന് ഹേതുവായത്.

×