ഡാക പ്രോഗ്രാം നിയമവിരുദ്ധമെന്ന് കോടതി; പുതിയ അപേക്ഷകള്‍ സ്വീകരിക്കരുത്

New Update

publive-image

ടെക്‌സസ് : ഒബാമ ഭരണത്തില്‍ കൊണ്ട് വന്ന ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡി എ സി എ ) പ്രോഗ്രാം നിയമവിരുദ്ധമാണെന്നും, ഡാക പ്രോഗ്രാം അനുസരിച്ചുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കുനന്ത് നിര്‍ത്തല്‍ ചെയ്യണമെന്നും ടെക്‌സസ് ഫെഡറല്‍ ജഡ്ജി ആന്‍ഡ്രു ഹാനന്‍ ജൂലായ് 16 വെള്ളിയാഴ്ച ഉത്തരവിട്ടു. ബൈഡന്‍ ഭരണകൂടത്തിനേറ്റ കനത്തപ്രഹരമാണിത് .

Advertisment

ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജര്‍ ആക്ട് (എപിഎ) ലംഘിച്ചാണ് പുതിയ പോളിസി രൂപീകരിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

അമേരിക്കയില്‍ അനധികൃതമായി കുടിയേറിയവരുടെ മക്കളെ സംബന്ധിച്ച് അവര്‍ക്ക് ഇവിടെ നിയമവിധേയമായി തൊഴിലെടുക്കുന്നതിന് അനുമതി നല്‍കുന്നതാണ് ഡാക പ്രോഗ്രാം 700,000 പേരാണ് ഇതിന് അര്‍ഹത നേടിയിരിക്കുന്നത്. ഇത് കൂടാതെ ആയിരക്കണക്കിന് പേര്‍ ഇതിന് അര്ഹതപ്പെട്ടവരായി ഇപ്പോഴും ഇവിടെയുണ്ട്. ഡാക പ്രോഗ്രാം എ.പി.എ ആക്ടിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ടെക്‌സസ് സംസ്ഥാന ഗവണ്മെന്റ് സമര്‍പ്പിച്ച അപ്പീലിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.

ട്രംപ് പ്രസിഡന്റായിരിക്കുമ്പോള്‍ ഡാക പ്രോഗ്രാം നടപ്പിലാക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു . റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഡാക പ്രോഗ്രാം നിയമവിരുദ്ധവും നിലവിലുള്ള ചട്ടങ്ങളുടെ ലംഘനവുമാണെന്ന് ആവര്‍ത്തിച്ചിരുന്നു. ബൈഡന്‍ അധികാരം ഏറ്റെടുത്ത ഉടനെ ഡാക പ്രോഗ്രാം സുരക്ഷിതമാക്കുന്നതിനും അതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Advertisment