Advertisment

പ്രതിരോധ സെക്രട്ടറിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു; 30 പേർ നിരീക്ഷണത്തിൽ

New Update

ഡൽഹി: പ്രതിരോധ സെക്രട്ടറിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് രോഗം കണ്ടെത്തിയത്. ഹോം ക്വാറന്റൈനിലുള്ള അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. അജയ് കുമാറിന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ മുപ്പതോളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Advertisment

publive-image

1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അജയ് കുമാർ. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹിയിലെ റെയ്‌സീന ഹിൽ കെട്ടിട സമുച്ചയത്തിലെ സൗത്ത് ബ്ലോക്ക് ഭാഗികമായി സീൽ ചെയ്‌തിരുന്നു. കെട്ടിടത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനുള്ള നടപടി കൈക്കൊണ്ടിട്ടുണ്ട്. മുൻകരുതലിൻ്റെ ഭാഗമായി പ്രതിരോധനമന്ത്രി രാജ്‌നാഥ് സിംഗ് ബുധനാഴ്ച് ഓഫീസിൽ എത്തിയിരുന്നില്ല. മന്ത്രിയുടെ ഓഫീസിന് സമീപത്തായിട്ടാണ് പ്രതിരോധ സെക്രട്ടറിയുടെ ഓഫീസ്.

രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,07,615 ആയി ഉയർന്നു. ഒരു ലക്ഷത്തിലേറെ പേരുടെ രോഗം ഭേദമായി. 5815 പേരാണ് മരിച്ചത്. ഇതിൽ ഏറെ പേരും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. ഏറ്റവുമധികം പേർക്ക് രോഗം കണ്ടെത്തിയ മഹാരാഷ്ട്രയിൽ മാത്രം 72,000 ത്തിലധികം രോഗികളുണ്ട്.

covid 19 corona virus
Advertisment