Advertisment

ഡല്‍ഹി എയിംസിലെ സമരം നഴ്‌സസ് യൂണിയന്‍ പിന്‍വലിച്ചു

New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ(എയിംസ്) നഴ്സിംഗ് ജീവനക്കാർ നടത്തി വരുന്ന സമരം ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിൻവലിച്ചു. കോടതി ഉത്തരവിനെ മാനിച്ചാണ് സമരം പിൻവലിച്ചതെന്ന് നഴ്സസ് യൂണിയൻ വ്യക്തമാക്കി. സമരത്തിനെതിരെ എംയിസ് നൽകിയ ഹർജിയിലാണ് കോടതി ഇടപെട്ടത്. പ്രശ്ന പരിഹാരത്തിന് കോടതി ഇടപെടൽ ആവശ്യപ്പെട്ട് യൂണിയൻ നാളെ ഹർജി നൽകും.

ശമ്പളത്തിലെ അപാകത പരിഹരിക്കുക, സ്വകാര്യ ഏജൻസി വഴിയുള്ള നഴ്സുമാരുടെ കരാർ നിയമനങ്ങൾ നിർത്തിലാക്കുക, മുടങ്ങി കിടക്കുന്ന അനൂകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

Advertisment