Advertisment

നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചു; ഒപ്പം വൈക്കോല്‍ കത്തിക്കലും ! ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: നിരോധനം മറികടന്ന് പടക്കം പൊട്ടിച്ചതും അയല്‍സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിച്ചതും ദീപാവലി ദിനത്തില്‍ ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും വായുമലിനീകരണം രൂക്ഷമാക്കി.

ശനിയാഴ്ച ഡല്‍ഹിയില്‍ വായു ഗുണനിലവാര സൂചികയില്‍ 414 ആണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 314ഉം വെള്ളിയാഴ്ച 339ഉം ഉണ്ടായിരുന്നതാണ് ഒറ്റ ദിവസം കൊണ്ട് ഇത്രയും വര്‍ധിച്ചത്. ഇത് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

നഗരത്തിലെ വായു മലിനീകരണത്തിന്റെ 32 ശതമാനവും വൈക്കോല്‍ കത്തിക്കുന്നത് മൂലമാണെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. ശാന്തമായ കാറ്റ് വീശുന്നത് സ്ഥിതി ഗുരുതരമാക്കിയതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പലയിടങ്ങളിലും ശ്വാസതടസം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായും കാഴ്ച മറയുന്നതായും ജനങ്ങള്‍ പറയുന്നു.

Advertisment