Advertisment

ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്തയ്ക്ക് കൊവിഡ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേഷ് ഗുപ്തയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുപ്ത തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒരാഴ്ച താന്‍ ക്വാറന്റൈനിലായിരിക്കും. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോവണമെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കഴിഞ്ഞദിവസം ഡല്‍ഹി ബിജെപി ഓഫീസിലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഓഫീസിലെ ജീവനക്കാര്‍ക്കും ഓഫീസില്‍ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

Advertisment