Advertisment

അരവിന്ദ് കെജ്‌രിവാള്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് നിയമസഭയില്‍ കീറിയെറിഞ്ഞ സംഭവം; പൊലീസില്‍ പരാതി നല്‍കി ബിജെപി

New Update

publive-image

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിയമസഭയില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞതിനെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി. ബി.ജെ.പിയുടെ ഐടി സെല്‍ മേധാവി അഭിഷേക് ദുബെയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഡല്‍ഹി നിയമസഭയില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് വലിച്ചുകീറി സമരത്തിലിരിക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലെ കര്‍ഷകസമരം ആളിക്കത്തിക്കുന്നതിനായി അരവിന്ദ് കെജ്‌രിവാള്‍ ഗൂഢാലോചന നടത്തുകയാണെന്നും ദുബെ ആരോപിച്ചു.

Advertisment