ഡൽഹിയിൽ ഒരു പുതിയതരം മോഷണവിദ്യ. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ടയറുകൾ ഞൊടിയിടയിൽ അടിച്ചുമാറ്റുന്നു

പ്രകാശ് നായര്‍ മേലില
Sunday, December 16, 2018

ഡൽഹിയിൽ വളരെ പുതിയതാണീ മോഷണകല. ആളൊഴിഞ്ഞ പാർക്കിങ്ങുകൾ,വീടുകൾക്കുമുന്നിൽ, ഗാരേജുകളിൽ, റോഡുവശങ്ങളിൽ ഒക്കെ പാർക്കുചെയ്തിരിക്കുന്ന വാഹനങ്ങളാണ് മോഷ്ടാക്കൾ ഇതിനായി ലക്ഷ്യമിടുന്നത്.

സ്വന്തം വാഹനങ്ങളിൽ എത്തുന്ന മോഷ്ടാക്കൾ ,പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ നാല് ടയറുകളും ജാക്കുപയോഗിച്ച് അഴിച്ചെടുത്ത ശേഷം വാഹനത്തിനടിയിൽ ഇഷ്ടിക സപ്പോർട്ടാക്കി വച്ചിട്ടാണ് സ്ഥലം വിടുന്നത്. ഇഷ്ടികകൾ അവർതന്നെ വാഹനത്തിൽ കൊണ്ടുവരുന്നതാണ്.

വളരെ പ്ലാൻ ചെയ്തു കരുതിക്കൂട്ടിയാണ് ഈ മോഷണങ്ങൾ അസൂത്രണം ചെയ്യുന്നത്. നിരവധി ഗ്യാങ്ങുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

ടയർ മോഷണവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളി ൽ പോലീസന്വേഷണം തകൃതിയായി നടക്കുന്നുണ്ടെങ്കിലും പ്രതികൾ ഇപ്പോഴും പരിധിക്കു പുറത്താണ്.ചില CCTV ദൃശ്യങ്ങൾ ലഭിച്ചെങ്കിലും അത് അവ്യക്തമാണ്.

ആഡംബര വാഹനങ്ങളുടെ ടയറുകളാണ് കൂടുതലും മോഷ്ടിക്കപ്പെടുന്നത്. നല്ല വിലകിട്ടുമെന്നതുതന്നെ യാണ് കാരണം.

അശാസ്ത്രീയവും അലസവുമായ പാർക്കിങ്ങും വേണ്ടത്ര സെക്യൂരിറ്റികളുടെ അഭാവവും അനുദിനം വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ ബാഹുല്യവുമാണ് ഇത്തരം കുറ്റകൃത്യങ്ങൾ പെരുകാനുള്ള കാരണമെന്നാണ് ഡൽഹി പോലീസ് നൽകുന്ന വിശദീകരണം.

×