Advertisment

ഡ​ല്‍​ഹി​യി​ല്‍ എ​എ​പി​യു​മാ​യി വീണ്ടും സ​ഖ്യ സാ​ധ്യ​ത തേ​ടി കോ​ണ്‍​ഗ്ര​സ്...പു​തി​യ നീ​ക്കം പാ​ര്‍​ട്ടി ആ​ഭ്യ​ന്ത​ര​മാ​യി ന​ട​ത്തി​യ സ​ര്‍​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ എ​എ​പി​യു​മാ​യി വീണ്ടും സ​ഖ്യ സാ​ധ്യ​ത തേ​ടി കോ​ണ്‍​ഗ്ര​സ്. പാ​ര്‍​ട്ടി ആ​ഭ്യ​ന്ത​ര​മാ​യി ന​ട​ത്തി​യ സ​ര്‍​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ നീ​ക്കം. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ബി​ജെ​പി​ക്ക് വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 35 ശ​ത​മാ​നം വോ​ട്ട് ല​ഭി​ക്കാ​നി​ട​യു​ണ്ടെ​ന്നാ​ണ് സ​ര്‍​വേ പ​റ​യു​ന്ന​ത്.

Advertisment

publive-image

എ​എ​പി​ക്ക് 28 ശ​ത​മാ​നം വോ​ട്ടും കോ​ണ്‍​ഗ്ര​സി​ന് 22 ശ​ത​മാ​നം വോ​ട്ടു​മാ​ണ് ല​ഭി​ക്കുക എന്ന് സ​ര്‍​വേ പ്ര​വ​ചി​ക്കു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെ ക​ണ്ടെ​ന്നാ​ണ് വി​വ​രം.

അതേസമയം, ഡ​ല്‍​ഹി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ഷീ​ല ദീ​ക്ഷി​തു​മാ​യി ഡ​ല്‍​ഹി​യു​ടെ ചു​മ​ത​ല​യു​ള്ള പി.​സി ചാ​ക്കോ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും വോ​ട്ട് ബാ​ങ്ക് സ​ര്‍​വേ ഫ​ല​വും എ​എ​പി​യു​മാ​യു​ള്ള സ​ഖ്യം സം​ബ​ന്ധി​ച്ച മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം അ​റി​യി​ക്കു​ക​യും ചെ​യ്തു.

ഡ​ല്‍​ഹി യൂ​ണി​റ്റി​ലെ മ​റ്റ് നേ​താ​ക്ക​ളു​മാ​യും പി.​സി ചാ​ക്കോ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​എ​പി​യു​മാ​യു​ള്ള സ​ഖ്യ​ച​ര്‍​ച്ച​ക​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ന് എ​ല്ലാ​വ​രും സ​മ്മ​ത​മാ​ണ് അ​റി​യി​ച്ച​ത്. മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ഗു​ലാം​ന​ബി ആ​സാ​ദും അ​ഹ​മ്മ​ദ് പ​ട്ടേ​ലും എ​എ​പി നേ​താ​വും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ക​ണ്ടു. ഡ​ല്‍​ഹി​യി​ലും ഹ​രി​യാ​ന​യി​ലും സ​ഖ്യം സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​.

ഡ​ല്‍​ഹി​യി​ലെ ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് മെ​യ് 12 നും ​വോ​ട്ടെ​ണ്ണ​ലും ഫ​ല​പ്ര​ഖ്യാ​പ​ന​വും മ​യ് 23 നും ​ന​ട​ക്കും.

Advertisment