Advertisment

നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തയാള്‍ ദില്ലി ആശുപത്രിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു: സംഭവം രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ

New Update

ദില്ലി: നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ അടിസ്ഥാനത്തില്‍ ദില്ലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ദില്ലിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. അദ്ദേഹത്തെ വലിയ പരിശ്രമത്തിലൂടെ രക്ഷിക്കാനായി എന്നാണ് ആശുപത്രി അധികൃതര്‍ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

publive-image

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായും അവര്‍ അറിയിച്ചു. അതേസമയം, നിസാമുദ്ദീനിലെ ചടങ്ങുകളില്‍ പങ്കെടുത്തവരില്‍ കൊവിഡ് ബാധ കൂടി വരികയാണ്. തമിഴ്‌നാട്ടില്‍ 110 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Advertisment