രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​കു​ന്നു: ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യി​ല്‍ 28,395 പേ​ര്‍​ക്ക് രോ​ഗം സ്ഥിരീകരിച്ചു: കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന കോ​വി​ഡ് കണക്ക്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, April 21, 2021

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി അ​തി​രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യി​ൽ 28,395 പേ​ർ​ക്ക് ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​മാ​ണ് ചൊ​വ്വാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

277 പേ​ർ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഡ​ൽ​ഹി​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 85,600 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 86,526 ടെ​സ്റ്റു​ക​ൾ ന​ട​ത്തി. 19,430 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​മ്ബോ​ഴും ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക​ക​ളു​ടെ​യും മ​രു​ന്നു​ക​ളു​ടെ​യും ഓ​ക്‌​സി​ജൻറെ​യും കു​റ​വ് ഏ​റെ ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​ടി​യ​ന്ത​ര​മാ​യി കൂ​ടു​ത​ൽ സ​ഹാ​യം കേ​ന്ദ്ര​ത്തി​ൽ നി​ന്നും ന​ൽ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

×