Advertisment

തൊഴിലില്ലാത്തവര്‍ക്ക് മാസം 7,500 രൂപവരെ തൊഴിലില്ലായ്മ വേതനം. മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം. 15 രൂപയ്ക്കു ഭക്ഷണം. ജനപ്രിയ പദ്ധതികളുമായി ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക !

New Update

publive-image

Advertisment

ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ സകല തന്ത്രങ്ങളും പയറ്റി കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക. തൊഴിലില്ലാത്തവര്‍ക്ക് മാസം 5,000 മുതൽ 7,500 രൂപവരെ തൊഴിലില്ലായ്മ വേതനം നൽകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം.

വെള്ളം, വൈദ്യുതി വിതരണങ്ങളിൽ ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്ക് പദ്ധതികളുൾപ്പെടെയും വാക്ദാനം ചെയ്യുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങൾക്ക് 300 യൂണിറ്റ് വൈദ്യുതി എല്ലാ മാസവും സൗജന്യമായി നൽകും.

മലിനീകരണമില്ലാതാക്കാനും ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വര്‍ഷാവർഷം ബജറ്റിൽ നല്ലൊരു പങ്ക് നീക്കിവയ്ക്കും. തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 5,000 രൂപയും ബിരുദാനന്തര ബിരുദമുള്ളവർക്ക് 7,500 രൂപയും തൊഴിലില്ലായ്മ വേതനം ലഭ്യമാക്കും. യുവ സ്വാഭിമാന്‍ യോജന പ്രകാരമാണ് ഇതു നൽകുകയെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.

കുറഞ്ഞ വിലയ്ക്കു ഭക്ഷണം നൽകുമെന്നതാണു മറ്റൊരു പ്രഖ്യാപനം. 15 രൂപയ്ക്കു ഭക്ഷണം നൽകുന്ന 100 ഇന്ദിരാ കന്റീനുകള്‍ സ്ഥാപിക്കും. അധികാരത്തിൽ വന്നാൽ എൻആർസി, എൻപിആർ എന്നിവ ഡൽഹിയിൽ നടപ്പാക്കില്ല. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് ഡൽഹി നേതൃത്വം വ്യക്തമാക്കി.

delhi election delhi loksabha ele 19
Advertisment