Advertisment

ഡല്‍ഹി തെരഞ്ഞെടുപ്പ് : ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രതികരണം ഇങ്ങനെ...വോട്ടർമാരാണ് യഥാർത്ഥ രാജാക്കൻമാർ

New Update

ന്യൂഡല്‍ഹി : ഡല്‍ഹി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ (എഎപി) വമ്പൻ ലീഡിനോട് പ്രതികരിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വോട്ടർമാരാണ് യഥാർത്ഥ രാജാക്കൻമാർ എന്നായിരുന്നു നിതീഷ് കുമാറിന്‍റെ മറുപടി.

Advertisment

publive-image

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, മറ്റ് പ്രമുഖ ബിജെപി നേതാക്കൾ എന്നിവർ നേരിട്ടെത്തി പ്രചരണത്തിൽ പങ്കെടുത്തിട്ടും ബിജെപിക്ക് വളരെ കുറച്ചിടങ്ങളില്‍ ലീഡ് നേടാൻ സാധിച്ചുള്ളൂ എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ദില്ലിയില്‍ അമിത്ഷായും നിതീഷ് കുമാറും ചേര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അരവിന്ദ് കെജ്‌രിവാളിനെ നിതീഷ് കുമാര്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

'ദില്ലിയില്‍എന്തുവികസനമാണ് ഉണ്ടായതെന്നും പ്രവര്‍ത്തിയേക്കാള്‍ പ്രശസ്തിയാണ് ഇവിടെ ചിലര്‍ക്ക് താല്‍പര്യമെന്നും യഥാർത്ഥ വികസനം ദില്ലിയിൽ സംഭവിക്കുന്നില്ല എന്നുമായിരുന്നു നിതീഷ് കുമാറിന്റെ വിമർശനം.

delhi election nitheeshkumar
Advertisment