Advertisment

ഡല്‍ഹി ആര് ഭരിക്കും, ഇന്നറിയാം...തിരഞ്ഞെടുപ്പിന്‍റെ ഫലം 11 മണിയോടെ വ്യക്തമാകും

New Update

ന്യൂഡല്‍ഹി:ഡല്‍ ഇനി ആര് ഭരിക്കുമെന്ന് ഇന്ന് അറിയാം വിധി ഇന്ന് അറിയാം. 21 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 70 സീറ്റുകളുടെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് തുടങ്ങും. 11 മണിയോടെ ഫലം വ്യക്തമാകും. സർവ്വീസ് വോട്ടർമാർക്ക് പുറമെ എൺപത് കഴിഞ്ഞവർക്കും ഇത്തവണ പോസ്റ്റൽ വോട്ടുകൾ അനുവദിച്ചിരുന്നു.

Advertisment

publive-image

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഡല്‍ഹി പോലീസും അര്‍ധസൈനിക വിഭാഗവും സുരക്ഷയൊരുക്കിയിട്ടുണ്ട്. പൗരത്വനിയമത്തിനെതിരേ പ്രതിഷേധം തുടരുന്ന ഷഹീന്‍ബാഗ്, ജാമിയാ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്.

ഭരണം നിലനിര്‍ത്തുന്നതിന് എ.എ.പി.ക്കും ഭരണം പിടിക്കുന്നതിന് ബി.ജെ.പി.ക്കും സീറ്റുനില വര്‍ധിപ്പിക്കുന്നതിന് കോണ്‍ഗ്രസിനും ഫലം നിര്‍ണായകമാണ്. ത്രികോണമത്സരമാണ്‌ നടന്നതെങ്കിലും എ.എ.പി.യും ബി.ജെ.പി.യും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു പലമണ്ഡലങ്ങളിലും. 67.12 ശതമാനമാണ് പോളിങ്.

എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം എ.എ.പി.യുടെ ഭരണത്തുടര്‍ച്ചയാണ്‌ പ്രവചിക്കുന്നത്. ഇവ തള്ളിക്കളഞ്ഞ ബി.ജെ.പി. വലിയ ആത്മവിശ്വസം പ്രകടിപ്പിക്കുന്നുണ്ട്.

delhi election result
Advertisment