Advertisment

കനത്ത സുരക്ഷയില്‍ ഡല്‍ഹിയില്‍ വോട്ടെടുപ്പ്....ജാ​മി​യ സ​മ​ര​വേ​ദി താ​ല്‍​ക്കാ​ലി​ക​മാ​യി മാ​റ്റി...തി​ര​ഞ്ഞെ​ടു​പ്പു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജാ​മി​യ ഏ​കോ​പ​ന സ​മി​തി

New Update

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 മ​ണ്ഡ​ല​ങ്ങ​ളു​ള്ള സം​സ്​​ഥാ​ന​ത്ത്​ 672 സ്ഥാനാര്‍ത്ഥിക​ളാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെജ്രിവാ​ള്‍ മ​ത്സ​രി​ക്കു​ന്ന ന്യൂ​ഡ​ല്‍​ഹി മ​ണ്ഡ​ല​ത്തി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്​​ഥാ​നാ​ര്‍​ത്ഥിക​ളു​ള്ള​ത്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.

Advertisment

publive-image

അ​തേ​സ​മ​യം, തി​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ല്‍ ജാ​മി​അ മി​ല്ലി​യ സ​ര്‍​വ​ക​ലാ​ശാ​ല കാമ്പസി​​​​ന്റെ ഏ​ഴാം നമ്പര്‍ ഗേ​റ്റി​നു മുമ്പില്‍ ന​ട​ക്കു​ന്ന പൗ​​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ സ​മ​രം താ​ല്‍​ക്കാ​ലി​ക​മാ​യി നാ​ലാം ന​മ്പ​ര്‍ ഗേ​റ്റി​ലേ​ക്ക്​ മാ​റ്റി. വാ​ഹ​ന​ത​ടസങ്ങളോ മ​റ്റു അ​സൗ​ക​ര്യ​ങ്ങ​ളോ ഉ​ണ്ടാ​വി​ല്ലെ​ന്നും തി​ര​ഞ്ഞെ​ടു​പ്പു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജാ​മി​യ ഏ​കോ​പ​ന സ​മി​തി വ്യ​ക്ത​മാ​ക്കി. വോട്ടെടു​പ്പ്​ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഏ​ഴാം നമ്പ​ര്‍ ഗേ​റ്റി​നു മു​മ്പി​ല്‍​ത​ന്നെ സ​മ​രം പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്നും സ​മ​ര​​സ​മി​തി നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.

1.47 കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. ആകെ 13,750 ബൂത്തുകളാണ് തയ്യാറാക്കിയിരിക്കുന്നത്. രാവിലെ എട്ടു മണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്.

delhi election
Advertisment