Advertisment

രാ​ജ്യ​ത​ല​സ്ഥാ​നം ഇ​ന്ന് വി​ധി​യെ​ഴു​തും ..ഡ​ല്‍​ഹി​യി​ല്‍ എ​ല്ലാ​യി​ട​ത്തും കനത്തസു​ര​ക്ഷ

New Update

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​നം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വി​ധി​യെ​ഴു​താ​ന്‍ ഇ​ന്ന് പോളിംഗ് ബൂ​ത്തി​ലേ​ക്ക്. രാ​വി​ലെ എ​ട്ട് മ​ണി മു​ത​ല്‍ 70 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കുള്ള വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കും. 1,46,92,136 വോ​ട്ട​ര്‍​മാ​രാ​ണ് ഡ​ല്‍​ഹി​യി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ 81 ല​ക്ഷ​ത്തോ​ളം പു​രു​ഷ​ന്മാ​രും 66 ല​ക്ഷം സ്ത്രീ​ക​ളു​മാ​ണ്.ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.

Advertisment

publive-image

ഭ​ര​ണ​ത്തു​ട​ര്‍​ച്ച ല​ക്ഷ്യ​മി​ട്ട് ആം​ആ​ദ്മി പാ​ര്‍​ട്ടി​യും അ​ധി​കാ​രം തി​രി​ച്ചു​പി​ടി​ക്കു​ക ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ്.

വോ​ട്ടെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ശ​ന സു​ര​ക്ഷ​യാ​ണ് ഡ​ല്‍​ഹി​യി​ല്‍ എ​ല്ലാ​യി​ട​ത്തും ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 40,000 പോലീ​സ് സേ​നാം​ഗ​ങ്ങ​ളെ​യാ​ണ് ആ​കെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

delhi election
Advertisment