Advertisment

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് പ്രശാന്ത് കിഷോര്‍...2014 ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു

New Update

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് പ്രശാന്ത് കിഷോര്‍.

Advertisment

publive-image

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളാണ് ഇക്കാര്യം അറിയിച്ചത്. 2014 ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വേണ്ടി പ്രവര്‍ത്തിച്ചതും പ്രശാന്ത് കിഷോര്‍ തന്നെയാണ്.

അടുത്ത വര്‍ഷം ആദ്യമാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.2015 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും നേടിയായിരുന്നു കേജരിവാള്‍ അധികാര കസേരയിലെത്തിയത്.

ബിജെപി സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് വൈസ് പ്രസിഡണ്ട് പദവി സ്വീകരിച്ച്‌ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച പ്രശാന്ത് കിഷോറിന് പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ കഴിഞ്ഞിരുന്നില്ല.

delhi election
Advertisment