Advertisment

കര്‍ഷക സമരം ആറാം ദിവസത്തിലേക്ക്, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്

New Update

ഡല്‍ഹി : കാര്‍ഷിക ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ച് ആറാം ദിവസത്തിലേക്ക്. ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രധാന പാതകളും ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷാസന്നാഹം ശക്തമാക്കി.

Advertisment

publive-image

റോഡുകള്‍ കുഴിച്ചും, ബാരിക്കേഡുകളും കോണ്‍ക്രീറ്റ് കട്ടകളും നിരത്തിയുമാണ് ഡല്‍ഹി പൊലീസ് പ്രതിരോധം തീര്‍ത്തിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സോനിപത്, റോത്തക്, ജയ്പൂര്‍, ഗാസിയാബാദ്-ഹാപുര്‍, മഥുര എന്നീ 5 പാതകളും തടയുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്.

കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി എത്തിക്കൊണ്ടിരിക്കുകയാണ്. യുപി അതിര്‍ത്തിയായ ഗാസിയാബാദില്‍ പരിശോധനകള്‍ ശക്തമാക്കി. ഡല്‍ഹി-ഹരിയാന അതിര്‍ത്തി മേഖലകളായ സിംഗുവും തിക്രി അതിര്‍ത്തിയും അടച്ചിട്ടിരിക്കുകയാണ്. അതേസമയം സര്‍ക്കാര്‍ പ്രതിഷേധം നടത്താന്‍ അനുവദിച്ച ബുറാഡിയിലെ മൈതാനത്തേക്ക് മാറണമെന്ന് ഡല്‍ഹി പൊലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടു.

delhi farmers march
Advertisment