Advertisment

സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമര വേദിക്കുസമീപം വെടിവയ്പ്പ്; നാലംഗ സംഘം മൂന്നു റൗണ്ട് വെടിവെച്ചെന്ന് കര്‍ഷകര്‍, ആര്‍ക്കും പരുക്കില്ല

New Update

ഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ കര്‍ഷക സമര വേദിക്കുസമീപം വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. നാലംഗ സംഘം മൂന്നു റൗണ്ട് വെടിവെച്ചെന്ന് കര്‍ഷകര്‍. ആര്‍ക്കും പരുക്കില്ല.

Advertisment

publive-image

അതേസമയം, വനിത ദിനമായ ഇന്ന് ഡല്‍ഹിയിലെ കര്‍ഷക സമരത്തിന്‍റെ നേതൃത്വം ഇന്ന് പൂര്‍ണമായും സ്ത്രീകള്‍ ഏറ്റെടുക്കും. സിംഘു, തിക്രി, ഗാസിപൂര്‍ സമരഭൂമികളിലെ സ്റ്റേജുകളില്‍ ഇന്ന് സ്ത്രീകള്‍ മാത്രമായിരിക്കും ഉണ്ടാവുക.

കര്‍ഷക സമരത്തില്‍ പങ്കെടുത്തതിന്‍റെ അനുഭവങ്ങള്‍ സ്ത്രീകള്‍ പങ്കുവയ്ക്കും. സമരഭൂമികളിലെ ഭക്ഷണ വിതരണം, സുരക്ഷ ചുമതലകളും ഇന്ന് സ്ത്രീകള്‍ക്കായിരിക്കും.

വനിത സമരക്കാര്‍ക്കൊപ്പം നൂറുകണക്കിന് വിദ്യാര്‍ത്ഥിനികളും വനിത ആക്ടിവിസ്റ്റുകളും ഇന്ന് സമരത്തില്‍ പങ്കെടുക്കും. ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന സമരം 102ാം ദിവസത്തിലേക്ക് കടക്കുകയാണ്.

delhi farmers strike
Advertisment