Advertisment

പൊലീസുമായുണ്ടാക്കിയ ധാരണ തെറ്റിച്ചു; ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷമുണ്ടായതില്‍ രണ്ട് സംഘടനകളെ സസ്പെൻഡ് ചെയ്ത് സമരസമിതി

New Update

ഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ സംഘര്‍ഷമുണ്ടായതില്‍ നടപടിയെടുത്ത് സംയുക്ത കിസാന്‍ മോര്‍ച്ച. എ.കെ.എസ് (ദൗബ), ബി.കെ.യു. (ക്രാന്തികാരി) കര്‍ഷക സംഘടനകളെ സസ്പെന്‍ഡ് ചെയ്തു. പൊലീസുമായുണ്ടാക്കിയ ധാരണ ഇവര്‍ തെറ്റിച്ചെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.

Advertisment

publive-image

അതിനിടെ കര്‍ഷകസമരത്തിന് പിന്തുണതേടി രാജ്യത്താകെ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാന്‍ കര്‍ഷകര്‍. ഇക്കാര്യം ഭാരതീയകിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്  സ്ഥിരീകരിച്ചു.

40 ലക്ഷം ട്രാക്ടറുകളെ അണിനിരത്തി രാജ്യവ്യാപക ട്രാക്ടര്‍പരേഡും നടത്തും. എന്തൊക്കെ പ്രതികാര നടപടികള്‍ ഉണ്ടായാലും നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങിപ്പോകില്ലെന്ന് ടിക്കായത് വ്യക്തമാക്കി.

delhi farmers strike
Advertisment