Advertisment

തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യ തലസ്ഥാനത്ത് കനത്ത മഴ; ഉത്തരേന്ത്യയില്‍ ശീതതരംഗം തുടരുന്നു

New Update

ഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യ തലസ്ഥാനത്ത് കനത്ത മഴ. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ദക്ഷിണ ഡല്‍ഹി, തുഗ്ലക്കാബാദ് തുടങ്ങി ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

Advertisment

publive-image

അതിനിടെ ഉത്തരേന്ത്യയില്‍ ശീതതരംഗം ജനജീവിതം ദുരിതമാക്കുകയാണ്. വരും ദിവസങ്ങളില്‍ നേരിയ ആശ്വാസം ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മൂന്ന് ഡിഗ്രി മുതല്‍ അഞ്ചു ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, വടക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂറും ശീതതരംഗം അനുഭവപ്പെടും.തുടര്‍ന്ന് നേരിയ ആശ്വാസം ഉണ്ടാകുമെന്നാണ് പ്രവചനം.

ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ചൊവ്വാഴ്ചയോടെ  താപനില ശരാശരി എട്ടു ഡിഗ്രിയായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. പുതുവര്‍ഷ ദിനത്തില്‍ ഡല്‍ഹിയില്‍ താപനില 1.1 ഡിഗ്രിയായി താഴ്ന്നിരുന്നു. ഈ ദശകത്തിലെ ഏറ്റവും വലിയ തണുപ്പാണ് അനുഭവപ്പെട്ടത്.

കനത്തമഴയും ശീതതരംഗവും തുടരുന്നതിനിടെ, ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം തുടരുകയാണ്. നാളെ നടക്കുന്ന ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

മോശം കാലാവസ്ഥയിലും തങ്ങള്‍ തെരുവില്‍ കഴിയുകയാണ്. വീട്ടുകാരുമായി അകന്ന് കഴിയാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു.

heavy rain delhi heavy rain
Advertisment