Advertisment

അമേരിക്കയിലുള്ള കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താന്‍ ഫേസ്ബുക്ക് വേണം; സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സൈനികരെ വിലക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ ഹര്‍ജിയുമായി ലെഫ്റ്റ്‌നന്റ് കേണല്‍; ഹര്‍ജി കോടതി തള്ളി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി 87 ആപ്ലിക്കേഷനുകളിലെ അക്കൗണ്ടുകള്‍ സേനാംഗങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സ് പുറത്തിറക്കിയ ഉത്തരവിനെതിരെ ലെഫ്റ്റ്‌നന്റ് കേണല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി.

ലെഫ്. കേണലായ പി.കെ. ചൗധരിയാണ് ഹര്‍ജി നല്‍കിയത്. അമേരിക്കയിലുള്ള കുടുബാംഗങ്ങളുമായി ആശയവിനിമയം നടത്താന്‍ ഫേസ്ബുക്ക് വേണമെന്നായിരുന്നു ചൗധരിയുടെ ആവശ്യം. അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ചൗധരി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത് സൂക്ഷിക്കാന്‍ അനുവദിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ ജമ്മു കാശ്മീരിലാണ് ചൗധരി ജോലി ചെയ്യുന്നത്. ചൗധരിക്ക് ഉത്തരവ് പാലിക്കുകയോ അല്ലെങ്കില്‍ ജോലി രാജി വയ്ക്കുകയോ ചെയ്യാമെന്ന് ജസ്റ്റിസുമാരായ രാജീവ് സഹായി എഡ്‌ലോയും ആഷ മേനോനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Advertisment