ഡല്‍ഹിയിലെ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ അപകടത്തില്‍പെട്ടവരില്‍ മൂന്നു ചേരാനെല്ലൂര്‍ സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, February 12, 2019

ഡല്‍ഹി : ഡല്‍ഹിയിലെ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ അപകടത്തില്‍പെട്ടവരില്‍ മൂന്നു ചേരാനെല്ലൂര്‍ സ്വദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന.തീപിടിച്ച സമയത്ത് ഹോട്ടലില്‍ ഉണ്ടായിരുന്ന ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല എന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്.

ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടല്‍ അര്‍പ്പിത് പാലസില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ഒമ്പത് പേര്‍ മരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 20 ഫയര്‍ എഞ്ചിനുകള്‍ തീ അണയ്ക്കാനായി അയച്ചിരുന്നു. തീ കെടുത്താനുള്ള ശ്രമവും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.

×