Advertisment

ഐബി ഓഫീസര്‍ അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവം : ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ നിര്‍ണായക തെളിവ്

New Update

ഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഓഫീസര്‍ അങ്കിത് ശര്‍മ്മ കൊല്ലപ്പെട്ട സംഭവം , ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ നിര്‍ണായക തെളിവ്. ഇതോടെ ഡല്‍ഹി കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം പൊലീസ് പുറത്തുവിട്ടു. താഹിര്‍ ഹുസൈനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Advertisment

publive-image

കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്നും താഹിര്‍ ഒളിവിലല്ലെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. കലാപത്തിനിടെ കൊല്ലപ്പെട്ട ഐബിയില്‍ ട്രെയിനി ഓഫീസര്‍ ആയിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയില്‍ നിന്നാണ് കണ്ടെടുത്തത്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക നേതാവായ താഹിര്‍ ഹുസൈനാണ് കൊലപാതകത്തിന് പിന്നിലെന്ന് അങ്കിത് ശര്‍മയുടെ കുടുംബം ആരോപിച്ചിരുന്നു. നെഹ്‌റു വിഹാറില്‍ നിന്നുള്ള കൗണ്‍സിലറാണ് താഹിര്‍ ഹുസ്സൈന്‍.

കലാപത്തിനിടെ അങ്കിത് ശര്‍മയെ വധിച്ച് കുറ്റം ലഹളക്കാര്‍ക്കുമേല്‍ ആരോപിക്കുകയാണ് താഹിര്‍ ചെയ്തിരിക്കുന്നത് എന്നാണ് അങ്കിതിന്റെ ബന്ധുക്കളുടെ ആരോപണം. അതേസമയം, ഡല്‍ഹി കലാപത്തില്‍ നേരിട്ട് പങ്കുള്ള ആം ആദമി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ മുന്‍കൂര്‍ജാമ്യത്തിനായി ശ്രമിക്കുകയാണ്

delhi police caa protest delhi riots ankith sarma thahir hussain
Advertisment