Advertisment

ഡല്‍ഹിയില്‍ 12കാരിയെ പീഡിപ്പിച്ച യുവാവ് 2006ല്‍ ഒരു യുവതിയെ കൊലപ്പെടുത്തിയ കേസിലും പ്രതി; അന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ 2014ല്‍ ജയില്‍ മോചിതനായത് നല്ല നടപ്പിനെ തുടര്‍ന്ന്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 12കാരിക്ക് നേരെയുണ്ടായ പീഡനം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 33കാരനായ കൃഷ്ണന്‍ എന്നയാളാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടി ഇപ്പോള്‍ അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്.

മോഷണം നടത്താനായാണ് ഇയാള്‍ ഓഗസ്റ്റ് നാലിന് പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. പെണ്‍കുട്ടി ഇയാളെ കണ്ട് നിലവിളിച്ചതോടെ ഇയാള്‍ തയ്യല്‍ മെഷീന്‍ എടുത്ത് കുട്ടിയുടെ നേരെ എറിഞ്ഞു. ലൈംഗിക അതിക്രമവും നടത്തി. കത്രിക കൊണ്ടും കുത്തിപരിക്കേല്‍പ്പിച്ചിരുന്നു.

2009ല്‍ 29കാരിയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. മോഷണ ശ്രമത്തിനിടെ യുവതിയെ ഇഷ്ടിക കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും 2014ല്‍ നല്ല നടപ്പിന് ജയില്‍ മോചിതനാക്കി. പിന്നീട് ഒരു ഫാക്ടറിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടയില്‍ ഒരു മോഷണക്കേസിലും പിടിക്കപ്പെട്ടിരുന്നു.

Advertisment