Advertisment

പാക് അതിര്‍ത്തിയില്‍ ശക്തിപ്രകടനത്തിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന ;137 യുദ്ധവിമാനങ്ങള്‍ ഇന്ന് അതിര്‍ത്തിയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി : പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക് അതിര്‍ത്തിയില്‍ ശക്തിപ്രകടനത്തിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. രാജസ്ഥാനിലെ പൊഖ്‌റാനില്‍ ഇന്ന് വ്യോമസേന നടത്തുന്ന അഭ്യാസപ്രകടനത്തില്‍ 137 യുദ്ധവിമാനങ്ങളും യാസുധ ഹെലികോപ്ടറുകളും അണിനിരക്കും.

Advertisment

publive-image

വായു ശക്തി എന്നു പേരിട്ട അഭ്യാസപ്രകടനങ്ങള്‍ നേരത്തെ നിശ്ചയിച്ചിരുന്നതാണെങ്കിലും ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇതിനിടെ അവധി റദ്ദാക്കി മടങ്ങിയെത്താന്‍ കര-നാവിക-വ്യാമസേന അംഗങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാം മിന്നലാക്രമണത്തിന് ഇന്ത്യ ഒരുങ്ങുന്നതായി അഭ്യൂഹമുണ്ട്. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വ്യക്തമാക്കിയിരുന്നു. സുരക്ഷാ ഏജന്‍സികളുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പ്രത്യേക ചര്‍ച്ചയും നടത്തിയിരുന്നു.

Advertisment