Advertisment

ഡല്‍ഹിയിലും ഗുജറാത്ത് ആവര്‍ത്തിക്കാന്‍ ബി ജെ പി ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

New Update

തിരുവനന്തപുരം: ഗുജറാത്ത് ഭരിച്ചവര്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍, അവിടെയും ഗുജറാത്ത് ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ ആളിപടര്‍ന്ന വര്‍ഗീയ കലാപം നിയന്ത്രിക്കുന്നതിന് നരേന്ദ്രമോദിക്കും അമിത്ഷാക്കും കഴിഞ്ഞില്ലന്ന് മാത്രമല്ല അക്രമികളെ വെള്ളപൂശുന്ന നിലപാടുമായാണ് അവര്‍ ഇറങ്ങിയിരിക്കുന്നത്.

Advertisment

publive-image

രാജ്യത്ത് നിയമ വാഴ്ച ഉറപ്പ് വരുത്താന്‍ ഉത്തരവാദിത്വമുള്ള ഒരു പദവിയില്‍ ഇരുന്നാണ് ദല്‍ഹി കലാപം ആസൂത്രിതമല്ലന്നു അമിത് ഷാ പറഞ്ഞത്. ഇനി ആ കസേരയില്‍ ഇരിക്കാന്‍ അദ്ദേഹത്തിന് യാതൊരു യോഗ്യതയുമില്ല. എത്രയും പെട്ടെന്ന് രാജിവച്ചൊഴിയുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

സമാധാനപരമായി നടന്ന സി എ എ വിരുദ്ധ സമരത്തിനെതിരെ അക്രമണത്തിന് ആഹ്വാനം നടത്തിയത് കപില്‍ മിശ്ര അടക്കമുള്ള ബി ജെ പി നേതാക്കളാണ്. കലാപത്തിന് ഊടും പാവും ഇവരെയാണ് കല്‍തുറങ്കില്‍ അടക്കേണ്ടത്. ദല്‍ഹിയില്‍ അടിയന്തിരമായി സമാധാനം പുനസ്ഥാപിക്കേണ്ട എല്ലാ ഉത്തരവാദിത്വവും കേന്ദ്ര സര്‍ക്കാരിനാണ്. രാജ്യ തലസ്ഥാനത്ത് കലാപം അഴിച്ചുവിട്ടവരില്‍ ഒരാളെയും വെറുതെ വിടരുത്.

ഇന്ത്യയുടെ തലസ്ഥാനം ഭീതി ജനകമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസും, സുരക്ഷാ സൈന്യവും കേന്ദ്ര സര്‍ക്കാരും അക്രമികള്‍ക്ക് കുട പിടിക്കുകയാണ്. ഇത് കൊണ്ടൊന്നും സി എ എ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതണ്ടെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

delhi issue chennithala response
Advertisment