Advertisment

ഡല്‍ഹി കലാപം; ഗോകല്‍പുരി, ശിവ്‌വിഹാര്‍ എന്നിവിടങ്ങളില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി... മരണസംഖ്യ 46 ആയി.... സമരംതുടരുന്ന ഷഹീന്‍ബാഗില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചു

New Update

ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതിയെച്ചൊല്ലി സായുധകലാപം നടന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകല്‍പുരി, ശിവ്‌വിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ മരണസംഖ്യ 46 ആയി. കലാപംനടന്നയിടങ്ങളില്‍ ഞായറാഴ്ച അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.

Advertisment

publive-image

അഴുക്കുചാലുകളില്‍നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. മൂന്നെണ്ണം ഗോകല്‍പുരിയില്‍നിന്നാണു കണ്ടെടുത്തത്. മൃതദേഹങ്ങളൊന്നും തിരിച്ചറിഞ്ഞിട്ടില്ല. ആശുപത്രിയില്‍ ചികിത്സയിലുള്ള 250 പേരില്‍ പലരുടെയും നില അതിഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയരാനാണ്‌ സാധ്യത.

പൗരത്വനിയമഭേദഗതിക്കെതിരേ സമരംതുടരുന്ന ഷഹീന്‍ബാഗില്‍ ഞായറാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. സമരക്കാരെ ഒഴിപ്പിക്കാന്‍ ഹിന്ദുസേന മാര്‍ച്ച്‌ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ഇത്.

delhi kalapam
Advertisment