Advertisment

കലാപകാരികള്‍ക്കു മുന്നില്‍ നിന്ന് രക്ഷപ്പെടാനായില്ല ; ഡല്‍ഹിയില്‍ മു​റി​ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ട വ​യോ​ധി​ക​യെ തീ​വ​ച്ചു​കൊ​ന്നു , വീട് കൊള്ളയടിക്കപ്പെട്ടു

New Update

​ഡ​ൽ​ഹി : തീ​വ​യ്പും കൊ​ള്ള​യും ന​ട​ന്ന വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ത്തി​ൽ 85 വ​യ​സു​ള്ള വ​യോ​ധി​ക​യും കൊ​ല്ല​പ്പെ​ട്ടു. ഇ​വ​രെ ക​ലാ​പ​കാ​രി​ക​ൾ തീ​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഖ​ജൂ​രി ഖാ​സി​നു സ​മീ​പം ഗാ​മ്രി എ​ക്സ്റ്റെ​ൻ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. വ​സ്ത്ര വ്യാ​പാ​രി​യാ​യ മു​ഹ​മ്മ​ദ് സ​യീ​ദ് സ​ൽ​മാ​നി​യു​ടെ മാ​താ​വ് അ​ക്ബാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

Advertisment

publive-image

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് അ​ക്ര​മി​ക​ൾ സ​ൽ​മാ​നി​യു​ടെ വീ​ട്ടി​ൽ ഇ​ര​ച്ചു​ക​യ​റി​യ​ത്. ഈ ​സ​മ​യം പാ​ൽ​വാ​ങ്ങാ​നാ​യി സ​ൽ​മാ​നി പു​റ​ത്താ​യി​രു​ന്നു. ഇ​ള​യ​മ​ക​നാ​ണ് അ​ക്ര​മി​ക​ൾ വീ​ട്ടി​ൽ ക​യ​റി​യ വി​വ​രം സ​ൽ‌​മാ​നി​യെ അ​റി​യി​ക്കു​ന്ന​ത്.

മ​ക​ൻ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വേ​ഗ​ത്തി​ലെ​ത്തി​യ സ​ൽ​മാ​നി​കാ​ണു​ന്ന​ത് പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളും ക​ട​ക​ളും നി​ന്നു​ക​ത്തു​ന്ന​താ​ണ്. സ​ൽ​മാ​നി​യു​ടെ നാ​ല് നി​ല വീ​ടും അ​ക്ര​മി​ക​ൾ ക​ത്തി​ച്ചു.

വീ​ട്ടു​കാ​ർ എ​ല്ലാ​വ​രും വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ അ​ഭ​യം തേ​ടി​യ​തി​നാ​ൽ ര​ക്ഷ​പെ​ട്ടു. എ​ന്നാ​ൽ‌ വ​യോ​ധി​ക​യാ​യ അ​ക്ബാ​രി​ക്ക് മു​ക​ളി​ലേ​യ്ക്കു പോ​കാ​നാ​യി​ല്ല. ഇ​വ​ർ ഇ​വ​രു​ടെ മു​റി​ക്കു​ള്ളി​ൽ അ​ക​പ്പെ​ട്ടു. ആ​ളി​ക്ക​ത്തി​യ തീ ​അ​ക്ബാ​രി​യേ​യും വി​ഴു​ങ്ങി.

പ​ത്തു മ​ണി​ക്കൂ​റി​നു ശേ​ഷം ഫ​യ​ർ​ഫോ​ഴ്സെ​ത്തി തീ​യ​ണ​ച്ച​തി​നു ശേ​ഷ​മാ​ണ് അ​ക്ബാ​രി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. വീ​ടി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ‌ ത​യ്യ​ൽ ക​ട​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നും അ​ക്ര​മി​ക​ൾ തീ​യി​ട്ടു. വീ​ട് കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്തു. എ​ട്ട് ല​ക്ഷം രൂ​പ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​ലാ​പ​കാ​രി​ക​ൾ കൊ​ള്ള​യ​ടി​ച്ചെ​ന്നും സ​ൽ​മാ​നി പ​റ​ഞ്ഞു.

delhi fire delhi police caa protest delhi riots
Advertisment