Advertisment

ഡല്‍ഹി കലാപം : ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും നാ​ലു സി​വി​ലി​യ​ന്‍​മാ​രും മരിച്ചു....അ​ക്ര​മ​ത്തി​ല്‍ 50 പേ​ര്‍​ക്കു പ​രിക്ക്

New Update

ന്യൂ​ഡ​ല്‍​ഹി:പൗരത്വ നിയമ പ്രതിഷേധത്തെ ചൊല്ലി ഡ​ല്‍​ഹി​യി​ല്‍ ഉണ്ടായ ക​ലാ​പ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും നാ​ലു സി​വി​ലി​യ​ന്‍​മാ​രു​മാ​ണ് മ​രി​ച്ച​ത്. 24 മ​ണി​ക്കൂ​റാ​യി തു​ട​രു​ന്ന അ​ക്ര​മ​ത്തി​ല്‍ 50 പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Advertisment

publive-image

മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ളു​ടെ ത​ല​യ്ക്കാ​ണു വെ​ടി​യേ​റ്റി​രി​ക്കു​ന്ന​ത്. ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ളാ​യ ര​ത്ത​ന്‍ ലാ​ലാ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​നു ക​ല്ലേ​റി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ക്ര​മ​ത്തി​ല്‍ മ​റ്റൊ​രു ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​മി​ത് ശ​ര്‍​മ​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​രി​ച്ച മ​റ്റു​ള്ള​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത​യി​ല്ല.

വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് നി​യ​മ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​ര്‍ ഇ​ര​ച്ചു​ക​യ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​നി​ടെ, അ​ക്ര​മി​ക​ള്‍ പോ​ലീ​സി​നു നേ​ര്‍​ക്ക് തോ​ക്കു ചൂ​ണ്ടി വെ​ടി​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു വ​ന്നു. തോ​ക്കു​മാ​യി എ​ത്തി​യ യു​വാ​വ് എ​ട്ടു റൗ​ണ്ട് വെ​ടി​യു​തി​ര്‍​ത്ത​താ​യി ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പും സം​ഘ​വും എ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​ണു ഡ​ല്‍​ഹി​യി​ല്‍ ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഭ​ജ​ന്‍​പു​ര്‍, മൗ​ജ്പു​ര്‍, ക​ര്‍​ദം​പു​രി എ​ന്നി​വി​ട ങ്ങ​ളാ​ണു സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. അ​ക്ര​മി​ക​ള്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍​ക്ക് തീ​യി​ട്ട​തോ​ടെ പോ​ലീ​സ് ക​ണ്ണീ​ര്‍​വാ​ത​കം പ്ര​യോ​ഗി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

delhi kalapam
Advertisment