Advertisment

ജനപ്രിയ വെബ് സീരീസ് കണ്ട്‌ തട്ടിക്കൊണ്ടു പോകല്‍ നാടകം നടപ്പാക്കി; കുടുംബത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച യുവാക്കളായ ബന്ധുക്കള്‍ പിടിയില്‍

New Update

ഡല്‍ഹി: തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തി കുടുംബത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച യുവാക്കളായ ബന്ധുക്കള്‍ പിടിയില്‍. ഡല്‍ഹിയിലെ സക്കിര്‍ നഗറിലാണ് സംഭവം. 22 വയസുകാരയ നദീം, അഫ്താബ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സംഭവ ദിവസം ഒരു സ്ത്രീയുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതായും ഇതിനെതിരെ സ്ത്രീ നല്‍കിയ പരാതിയിലും ഇരുവര്‍ക്കുമെതിരെ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Advertisment

publive-image

ജനപ്രിയ വെബ് സീരീസ് 'ബ്രെത്ത് ഇന്‍ടു ദി ഷാഡോസ്' കണ്ടാണ് യുവാക്കള്‍ തട്ടിക്കൊണ്ടു പോകല്‍ നാടകം നടപ്പാക്കിയത്. തട്ടിക്കൊണ്ടു പോയ ആളെ വിട്ടുകിട്ടണമെങ്കില്‍ രണ്ട് ലക്ഷം രൂപ മോചന ദ്രവ്യം തരണം എന്നായിരുന്നു ഇരുവരുടേയും ആവശ്യം.

തന്റെ മരുമകനായ നദീമിനെ ഒരാള്‍ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടുന്നുവെന്ന് കാണിച്ച് അഫ്താബിന്റെ പിതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. പൊലീസ് സംഘം സ്ഥലത്ത് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ സംഭവത്തിന്റെ നിജസ്ഥിതി വെളിച്ചത്തായി.

നദിം നിരന്തരം ഒരു പെണ്‍ സുഹൃത്തുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന് മനസിലാക്കിയ പൊലീസ് ഇവരെ ചോദ്യം ചെയ്തു. ഇവരില്‍ നിന്ന് നദീമിനൊപ്പം അഫ്താബുമുണ്ടെന്ന് പൊലീസിന് വ്യക്തമായി. ഇതിന് പിന്നാലെയായിരുന്നു പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. നദീമിനൊപ്പം അഫ്താബിനേയും കാണാനില്ലെന്ന് വ്യക്തമാക്കി അഫ്താബിന്റെ പിതാവ് വീണ്ടും പൊലീസിനെ സമീപിച്ചതോടെ വിഷയത്തില്‍ കൂടുതല്‍ ദുരൂഹതയുണ്ടെന്ന് പൊലീസിന് വ്യക്തമായി.

ഇതിന് പിന്നാലെയാണ് ഫോണ്‍ നഷ്ടപ്പെട്ട സ്ത്രീയും പരാതിയുമായി രംഗത്തെത്തിയത്. അവര്‍ നല്‍കിയ സൂചന അനുസരിച്ച് ആ സ്ഥലത്തേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴും നദീമിനെയും അഫ്താബിനേയും കണ്ടെത്തി. ഇതോടെയാണ് പൊലീസ് ഇരുവരേയും ചോദ്യം ചെയ്ത് സംഭവത്തിന്റെ ചുരുളഴിച്ചത്.

നദീം പിതാവിനൊപ്പം ഒരു ഫര്‍ണിച്ചര്‍ ഷോപ്പില്‍ ജോലി ചെയ്യുകയാണ്. മദ്യം കഴിക്കാന്‍ പിതാവ് അനുവദിക്കാത്തതും അധിക പണം നല്‍കാന്‍ തയ്യാറാകാത്തതുമായതോടെയാണ് നദീം അഫ്താബുമായി ചേര്‍ന്ന് തട്ടിക്കൊണ്ടു പോകല്‍ നാടകം നടത്തിയത്.

kidnap case
Advertisment