Advertisment

ഡല്‍ഹിയില്‍ മാതാപിതാക്കളെ അധിക്ഷേപിച്ച റിക്ഷാക്കാരനെ മകന്‍ കുത്തി കൊലപ്പെടുത്തി

New Update

ന്യൂഡല്‍ഹി: മാതാപിതാക്കളെ അധിക്ഷേപിച്ച റിക്ഷാക്കാരനെ മകന്‍ കുത്തി കൊലപ്പെടുത്തി. സംഭവുമായി ബന്ധപെട്ടു നീരജ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

publive-image

മാതാപിതാക്കളെ തന്‍റെ മുന്നില്‍ വച്ച്‌ കനയ്യ അധിക്ഷേപിച്ചതില്‍ പ്രകോപിതനായ നീരജ് റിക്ഷാക്കാരനുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കനയ്യയെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

murder case
Advertisment