Advertisment

രാജ്യത്ത് 5ജി സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു; കേരളത്തിൽ ഉൾപ്പെടെ 5 ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി

New Update

ന്യൂഡൽഹി: രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിൽ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ഔദ്യോഗികമായി 5ജി സേവനങ്ങൾ ആരംഭിച്ചത്.

Advertisment

publive-image

ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ–ഐഡിയ (വിഐ)യുടെ കുമാർ മംഗളം ബിർള എന്നിവർ പങ്കെടുത്തു. 2023 ഡിസംബറിൽ എല്ലാ താലൂക്കിലും ജിയോ 5ജി എത്തിക്കുമെന്നു മുകേഷ് അംബാനി പറഞ്ഞു. എട്ടു നഗരങ്ങളിൽ ഇന്നു മുതലും 2024 ൽ രാജ്യമാകെയും എയർടെൽ 5 ജി ലഭ്യമാകും.

കേരളത്തിൽ ഉൾപ്പെടെ 5 ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സേവനങ്ങൾ മൽ‌‌സരാധിഷ്‌ഠിതമാകുന്നത് ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും ഭൂരിഭാഗവും തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. അനുകൂല അന്തരീക്ഷം മുതലെടുക്കാൻ കേരളത്തിലെ സാഹചര്യങ്ങളിൽ മാറ്റം വേണമെന്നും മന്ത്രി പറഞ്ഞു.

Advertisment