Advertisment

ഞാൻ പദവികൾ അലങ്കാരമായി കൊണ്ടു നടക്കുന്ന ആളല്ല, ഞാൻ എന്താണെന്ന് ഗാന്ധി കുടുംബത്തിന് അറിയാം', പദവിയിൽ നിന്ന് നീക്കുമെന്ന പ്രചാരണങ്ങൾക്കെതിരെ കെസി വേണുഗോപാൽ

New Update

ഡല്‍ഹി: പദവികൾ അലങ്കാരമായി കൊണ്ടു നടക്കുന്ന ആളല്ല താൻ എന്ന് കെസി വേണുഗോപാൽ. താൻ എന്താണെന്ന് ഗാന്ധി കുടുംബത്തിന് അറിയാം. പദവിയെ കുറിച്ച് ആശങ്കകൾ ഇല്ല. തന്നെ പദവിയിൽ നിന്ന് നീക്കുമെന്ന പ്രചാരണം ആർക്കെങ്കിലും മനഃസന്തോഷം നൽകുന്നു എങ്കിൽ നൽകട്ടെ എന്നും കെസി വേണുഗോപാൽ പറഞ്ഞു.

Advertisment

publive-image

പാർട്ടി സംഘടന ജനറൽ സെക്രട്ടറി ആയതിനാൽ ആർക്കും വേണ്ടി നാമനിർദേശ പത്രികയിൽ ഒപ്പിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മല്ലികാർജുൻ ഖാർഗെ വലിയ നേതാവാണ്. ഒരു സുപ്രഭാതത്തിൽ വന്നതല്ല.

ഖാർഗെ ഹൈക്കമാൻഡ് നോമിനിയല്ല. ഖാർഗെയ്ക്ക് എതിരായ പ്രചാരണം ദളിത് വിഭാഗത്തിൽ നിന്നുള്ളയാളായതിനാലാണ്. എതിർത്തിരുന്നവരും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നവരും ഖാർഗെക്കായി ഒപ്പിട്ടു എന്നും അദ്ദേഹം പറഞ്ഞു.

Advertisment