Advertisment

അസമില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

New Update

ഗുവാഹത്തി: അസമില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തേസ്പൂരില്‍ നിന്ന് 39 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്ത് രാവിലെ 10.06 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

Advertisment

publive-image

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, തേസ്പൂരില്‍ നിന്ന് 39 കിലോമീറ്റര്‍ പടിഞ്ഞാറ്, സംസ്ഥാനത്ത് രാവിലെ 10.06 ഓടെയാണ് ഭൂചലനം ഉണ്ടായത്.

റിപ്പോര്‍ട്ടനുസരിച്ച് ഭൂചലനത്തില്‍ ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഏതാനും നിമിഷങ്ങള്‍ നീണ്ടുനിന്ന ഭൂചലനം രാവിലെ 11.20ഓടെയാണ് അവസാനിച്ചതെന്ന് ഭൂകമ്പ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Advertisment