Advertisment

ജനാതിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കരുത് - എ എ പി

author-image
admin
New Update

പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്താന്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ ചീഫ് സെക്രട്ടറിയെ മര്‍ദിച്ചു എന്ന ആരോപണത്തിന്‍റെ പേരില്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയില്‍ റെയിഡില്‍ പോലീസ് അന്വേഷിക്കുന്നത് ഭിത്തിയില്‍ എന്നാണ് പെയിന്റ് അടിച്ചത്? ആരാണ് പെയിന്റ് അടിച്ചത്? സര്‍ട്ടിഫിക്കറ്റ് എടുത്തുകൊണ്ട് വരൂ എന്നീ അബദ്ധ ചോദ്യങ്ങള്‍ ആണ് . കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളുടെ അവശ്യപ്രകാരമാണ് ഡല്‍ഹി പോലീസ് മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുകയും അപമാനിക്കാനും ശ്രമിക്കുന്നത് എന്നത് വ്യക്തം ആണ് എന്ന് ആം ആദ്മി പാർട്ടി വക്താവ് അശുതോഷ് പറഞ്ഞു.

Advertisment

publive-image

ഡെല്‍ഹിയുടെ പൊതുവിതരണ സംവിധാനം പുതിയ ചില കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തടസപ്പെടുകയും അതിന്‍റെ പേരില്‍ ജനജീവിതം ദുരിതത്തില്‍ ആകുകയും ചെയ്ത സാഹചര്യത്തില്‍ ആണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷ്യതയില്‍ നടന്ന യോഗത്തില്‍ ആണ് ഈ സംഭവം ഉണ്ടായി എന്ന് ആരോപിക്കുന്നത് അതേസമയം ആം ആദ്മി മന്ത്രിയെ ആക്രമിച്ച വീഡിയോയില്‍ കാണുന്ന അക്രമികളെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പോലീസ് ഇതുവരെ തയ്യാറായിട്ടില്ല

ഡല്‍ഹി പോലീസ് തങ്ങളുടെ യജമാനന്‍റെ ഉത്തരവ് പ്രകാരം ആണ് മുഖ്യമന്ത്രിയുടെ വീട്ടില്‍ എത്തിയത് എന്ന് വ്യക്തമാക്കാന്‍ ആം ആദ്മി പാര്‍ട്ടി ആഗ്രഹിക്കുന്നു. എല്ലാവര്‍ക്ക് അറിവുള്ളത് പോലെ ഡല്‍ഹി പോലീസ് സമ്മതം ഇല്ലാതെ മുഖ്യമന്ത്രിയുടെ വീട്ടില്‍ അന്വേഷണത്തിന് വേണ്ടി കയറിയത് ഒരിക്കലും ന്യായീകരിക്കാന്‍ പറ്റുന്ന ഒരു കാര്യമല്ല. ഒരു മുഖ്യമന്ത്രിയുടെ വീട്ടില്‍ ഇങ്ങനെ ഒരു അനുവാദവും ഇല്ലാതെ കയറാന്‍ പാടുള്ളതല്ല. ഡല്‍ഹി പോലീസ് നീയമം അനുശാസിച്ചിട്ടുള്ള ഒന്നും പാലിച്ചിട്ടില്ല എന്നതും പകല്‍ പോലെ വ്യക്തം ആണ്.

publive-image

ഏകാധിപതിയും അവരുടെ ഗുണ്ടകളുമായ കുറച്ചാളുകള്‍ ആണ് രാജ്യത്തിന്‍റെ ഭരണയന്ത്രം കൈയടക്കി വെച്ചിരിക്കുന്നത്. ഇവരുടെ ഉദ്ദേശം രാജ്യത്തു അരാജകത്വവും ഗുണ്ടായിസവും പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രം ആണ്. രാജസ്ഥാന്‍ ആകട്ടെ മധ്യപ്രദേശ്‌ ആകട്ടെ അല്ലെങ്കില്‍ ഉത്തര്‍പ്രദേശ്‌ ആകട്ടെ, എല്ലാ സംസ്ഥാനത്തും ഭയവും ഭീകരതയുടെ അന്തരീക്ഷം ആണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ആം ആദ്മി പാർട്ടി രാജ്യസഭാ അംഗം സഞ്ജയ് സിങ് പറഞ്ഞു.

കേന്ദ്ര കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാറിന്റെ ഗുണ്ടായിസത്തിന്‍റെ നിലപ്പാട് ജനങ്ങൾക്ക് മുൻപിൽ തുറന്നു കാണിച്ചുകൊണ്ട് ഫെബ്രുവരി 24മുതല്‍ ആംആദ്മിപാര്‍ട്ടി ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ സംഘടിപ്പിച്ചു വരുകയാണ്. കേരളത്തിൽ എറണാകുളത്തു സി ആർ നീലകണ്ഠൻ, തൃശൂരിൽ ഇ.എ ജോസഫ്, കോഴിക്കോട് എസ.എ അബൂബക്കർ, ആലപ്പുഴ റോയ് മുട്ടാർ, വടകര ഷമീർ കെ.എം, തിരുവന്തപുരം മെൽവിൻ വിനോദ് എന്നിവരുടെ നേതൃത്വത്തിൽ പ്രധിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

Advertisment